‘ദേശീയ ​െഎക്യവും ജനങ്ങളുടെ കൂറും രാജ്യത്തി​െൻറ വളര്‍ച്ചക്ക് കരുത്ത് പകര്‍ന്നു’

മനാമ: ദേശീയ ഐക്യവും ജനങ്ങളുടെ കൂറും രാജ്യത്തി​​​െൻറ സര്‍വതോന്മുഖമായ വളര്‍ച്ചക്ക് കരുത്ത് പകര്‍ന്നതായും ഗുദൈബിയ പാലസില്‍ പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ ഖലീഫയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കാബിനറ്റ്​യോഗം വിലയിരുത്തി. നാഷണല്‍ ആക്ഷന്‍ ചാര്‍ട്ടര്‍ രാജ്യത്തിന് ഏറെ കരുത്തും പുരോഗതിയും ജനാധിപത്യ മര്യാദകളും പകര്‍ന്ന് നല്‍കിയതായി മന്ത്രിസഭ വിലയിരുത്തി.  കാബിനറ്റ് യോഗത്തില്‍ നാഷണല്‍ ആക്ഷന്‍ ചാര്‍ട്ടറി​​​െൻറ 17 ാം വാര്‍ഷികത്തോടനുബന്ധിച്ച് രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ഖലീഫക്ക് അനുമോദനങ്ങള്‍ നേരുകയും രാജ്യത്തിന് കൂടുതല്‍ വളര്‍ച്ചയും നേടാന്‍ സാധിക്കുമെന്ന പ്രതീക്ഷ പ്രകടിപ്പിക്കുകയും ചെയ്തു.

ബഹ്‌റൈന്‍ വ്യാവസായിക ഉല്‍പന്നങ്ങള്‍ക്ക് മാര്‍ക്കറ്റ് ലഭിക്കുന്നതിനും വ്യവസായ മേഖലയില്‍ കൂടുതല്‍ നിക്ഷേപകരെ ആകര്‍ഷിക്കുന്നതിനും ഗള്‍ഫ് വ്യവസായിക എക്‌സിബിഷന്‍ 2018 ന് സാധിച്ചതായി വിലയിരുത്തി. പ്രധാനമന്ത്രിയുടെ രക്ഷാധികാരത്തില്‍ നടന്ന എക്‌സിബിഷന്‍ മേഖലയിലെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള സ്ഥാപനങ്ങളുടെയും കമ്പനികളുടെയും സാന്നിധ്യം കൊണ്ട് വിജയകരമായിരുന്നുവെന്ന് സഭ വിലയിരുത്തി. ഇത്തരം എക്​സ്ബിഷനുകള്‍ രാജ്യത്തി​​​െൻറ സാമ്പത്തിക പുരോഗതിക്ക് വഴിയൊരുക്കുമെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ബുദയ്യയില്‍ ഹെല്‍ത് സ​​െൻറര്‍ ആരംഭിക്കുന്നതിനെക്കുറിച്ച് പഠനം നടത്താന്‍ ആരോഗ്യ മന്ത്രാലയത്തെ പ്രധാനമന്ത്രി ചുമതലപ്പെടുത്തി.

ഇതിനനനുയോജ്യമായ സ്ഥലം കണ്ടെത്താന്‍ പൊതുമരാമത്ത്-മുനിസിപ്പല്‍-നഗരാസൂത്രണ കാര്യ മന്ത്രാലയത്തോട് നിര്‍ദേശിച്ചു. അവാലിയില്‍ നിര്‍മിക്കുന്ന മുഹമ്മദ് ബിന്‍ ഖലീഫ ഹാര്‍ട്ട് സ്‌പെഷലിസ്റ്റ് സ​​െൻറര്‍ പദ്ധതിയെക്കുറിച്ച് പ്രധാനമന്ത്രി ആരായുകയും ഇതുമായി ബന്ധപ്പെട്ട തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് മന്ത്രിതല സമിതിയെ ചുമതലപ്പെടുത്തുകയും ചെയ്തു. പുതുതായി വിസയെടുക്കുന്ന വിദേശ തൊഴിലാളികളുടെ മെഡിക്കല്‍ പരിശോധന സ്വകാര്യ മേഖലക്ക് കൈമാറുന്നതിനുള്ള പദ്ധതി നടപ്പാക്കുന്നതിന് മുന്നോട്ടു വന്ന കിരീടാവകാശിയും ഒന്നാം ഉപപ്രധാനന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ഖലീഫയുടെ നേതൃത്വത്തിലുള്ള കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ പ്രവര്‍ത്തനം ശ്ലാഘനീയമാണെന്ന് വിലയിരുത്തി. പരിശോധനക്കായി നേരത്തെ മൂന്ന് മാസം വരെ കാത്തിരുന്നത് പദ്ധതി നടപ്പാക്കിയതോടെ ഒരാഴ്ച്ചയായി കുറക്കാന്‍ സാധിച്ചു. 2017 നവംബര്‍ 19 മുതല്‍ നടപ്പാക്കിയ പദ്ധതി വഴി 33,000 തൊഴിലാളികളുടെ ആരോഗ്യ പരിശോധന നടത്താന്‍ സാധിച്ചു. ഇക്കാലയളവില്‍ അല്‍റാസി ഹെല്‍ത് സ​​െൻററില്‍ 26,000 തൊഴിലാളികള്‍ പരിശോധനക്കായി വെയ്റ്റിങ് ലിസ്റ്റിലായിരുന്നുവെന്നും ഇത് സംബന്ധിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.

2018 മധ്യത്തില്‍ നടക്കുന്ന വിവിധ ആഘോഷ പരിപാടികളെക്കുറിച്ച് മന്ത്രിസഭ ചര്‍ച്ച ചെയ്തു. വിവിധ പരിപാടികളിലൂടെ സര്‍ക്കാര്‍ വരുമാനം വര്‍ധിപ്പിക്കാനും വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാനും സാധിക്കണമെന്ന് നിര്‍ദേശിച്ചു. എണ്ണയിതര വരുമാന മാര്‍ഗങ്ങള്‍ വര്‍ധിപ്പിക്കുന്നതി​​​െൻറ ഭാഗമായി ബഹ്‌റൈനിലേക്ക് കൂടുതല്‍ ആളുകളെ ആകര്‍ഷിക്കുന്ന തരത്തിലുള്ള ആഘോഷ പരിപാടികള്‍ക്ക് രൂപം നല്‍കാനും കാബിനറ്റ് നിര്‍ദേശിച്ചു. കഴിഞ്ഞ വര്‍ഷം ഇത്തരത്തില്‍ നടന്ന പരിപാടികള്‍ വിജയകരമായിരുന്നുവെന്നും വിലയിരുത്തപ്പെട്ടു. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് മുസ്‌ലിം സമൂഹത്തിന്​ ചെയ്തുകൊണ്ടിരിക്കുന്ന സേവനങ്ങളും അനുസ്മരിക്കുകയും തീര്‍ഥാടകര്‍ക്ക് നൽകുന്ന സേവനങ്ങള്‍ക്ക് പ്രത്യേകം നന്ദി ആശംസിക്കുകയും ചെയ്തു.

വ്യക്തികളെ അധിക്ഷേപിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുന്നത് നിരോധിക്കുന്നതിനും ശിക്ഷ നിര്‍ണയിക്കുന്നതിനും ആഭ്യന്തര മന്ത്രിയുടെ നിര്‍ദേശം സഭ ചര്‍ച്ച ചെയ്യുകയും ഇതുമായി ബന്ധപ്പെട്ട നിയമപരമായ കാര്യങ്ങള്‍ ക്ലിപ്തപ്പെടുത്തുന്നതിന് നിയമകാര്യ മന്ത്രിതല സമിതിയെ ചുമതലപ്പെടുത്തുകയും ചെയ്തു. കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ഖലീഫയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന കാബിനറ്റ് യോഗ തീരുമാനങ്ങള്‍ സെക്രട്ടറി ഡോ. യാസിര്‍ ബിന്‍ ഈസ അന്നാസിര്‍ വിശദീകരിച്ചു. 

Tags:    
News Summary - gubaitha palace-bahrain-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.