മനാമ: രാജ്യത്തെ റിയൽ എസ്റ്റേറ്റ് മേഖലയുടെ വളർച്ചക്ക് സർവേ ആൻഡ് ലാൻഡ് രജിസ്ട്രേഷൻ ബ്യൂറോയുടെ മികച്ച പ്രകടനം കാരണമാണെന്ന് എം.പി അഹമ്മദ് അൽ സല്ലൂം. ഈ വർഷം ആദ്യപകുതിയിൽ ബഹ്റൈൻ റിയൽ എസ്റ്റേറ്റ് വിപണിയിലുണ്ടായ മുന്നേറ്റത്തെ അഭിനന്ദിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. എൻജിനീയർ ബാസിം ബിൻ യാക്കൂബ് അൽ ഹമറിന്റെ നേതൃത്വത്തിലുള്ള ബ്യൂറോയുടെ കാര്യക്ഷമതയെയും അദ്ദേഹം പ്രശംസിച്ചു.
ഈ വർഷം ആദ്യ പകുതിയിൽ രാജ്യത്തെ റിയൽ എസ്റ്റേറ്റ് ഇടപാടുകൾ ഏകദേശം 775.2 ദശലക്ഷം ദീനാറിലെത്തിയിരുന്നു. കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് ഇത് വലിയ വർധനയാണ്. 5000ലധികം ഇടപാടുകളാണ് ഈ കാലയളവിൽ നടന്നത്. ഏപ്രിൽ 21നാണ് ഏറ്റവും കൂടുതൽ ഇടപാട് നടന്നത്. 53.6 ദശലക്ഷം ദീനാറിന്റെ കച്ചവടമാണ് അന്നുമാത്രം നടന്നു. വീടുകളുടെ ഇടപാടുകളിൽ 14 ശതമാനം വർധനയുണ്ടായെന്നും അപ്പാർട്മെൻറ് മേഖലയിലും ഗണ്യമായ വളർച്ച രേഖപ്പെടുത്തിയെന്നും അൽ സല്ലൂം പറഞ്ഞു. ഡിജിറ്റൽ പരിവർത്തനത്തെ സ്വീകരിച്ച ബ്യൂറോയുടെ നടപടികളെ എം.പി അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.