പി.എസ്. ശ്രീധരൻ പിള്ള
മനാമ: ബഹ്റൈൻ കേരളീയ സമാജവും ഡി.സി ബുക്സും സംയുക്തമായി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര പുസ്തകമേളയിൽ ഇന്ന് ഗോവ ഗവർണറും എഴുത്തുകാരനുമായ പി.എസ്. ശ്രീധരൻ പിള്ള അതിഥിയായെത്തുമെന്ന് കേരളീയ സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണ പിള്ള, സെക്രട്ടറി വർഗീസ് കാരക്കൽ,ബുക്ക് ഫെസ്റ്റ് കൺവീനർ ഫിറോസ് തിരുവത്ര, ബുക്ക് ഫെസ്റ്റ് കൺവീനർ ബിനു വേലിയിൽ എന്നിവർ അറിയിച്ചു.
രാത്രി 7.30ന് ബഹ്റൈൻ കേരളീയ സമാജത്തിൽ നടക്കുന്ന ചടങ്ങിൽ ശ്രീധരൻ പിള്ള മുഖ്യപ്രഭാഷണം നടത്തും. ബഹ്റൈൻ കേരളീയ സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള, സെക്രട്ടറി വർഗീസ് കാരക്കൽ എന്നിവർ പങ്കെടുക്കും. മുഖ്യാതിഥിയുമായി മുഖാമുഖവും ഉണ്ടാകും. 2019ൽ മിസോറം ഗവർണറായി ചുമതലയേറ്റ ശ്രീധരൻ പിള്ള 2021 മുതൽ ഗോവ ഗവർണറായി പ്രവർത്തിച്ചുവരുകയാണ്. ഇരുന്നൂറോളം പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.
ബി.കെ.എസ് ഡി.സി ബുക്ക് ഫെസ്റ്റിവലിൽ ഉമ്മൻ ചാണ്ടിയുടെ ആത്മകഥ ‘കാലം സാക്ഷി’ പി.വി. രാധാകൃഷ്ണ പിള്ള സോമൻ ബേബിക്ക് നൽകി പ്രകാശനം ചെയ്യുന്നു
ബി.കെ.എസ് ഡി.സി ബുക്ക് ഫെസ്റ്റിവലിൽ പ്രമുഖ ഷെഫ് സുരേഷ് പിള്ളയുടെ വീട്ടുരുചികൾ എന്ന പുസ്തകം പ്രകാശനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.