തൃശൂർ ഡി.സി.സിയുടെ നേതൃത്വത്തിൽ നടത്തിയ ഗ്ലോബൽ ഓൺൈലൻ പ്രതിഷേധ സംഗമം
മനാമ: വാക്സിൻ വിതരണത്തിൽ പ്രവാസികൾക്ക് മുൻഗണന നൽകുക, വിദേശ രാജ്യങ്ങളിലേക്കുള്ള വിമാന സർവിസുകൾ പുനരാരംഭിക്കുക, കോവിഡ് മൂലം വിദേശത്ത് മരിച്ചവരെ സർക്കാറിെൻറ ധനസഹായ ലിസ്റ്റിൽ ഉൾപ്പെടുത്തുക തുടങ്ങിയ അവശ്യങ്ങൾ ഉന്നയിച്ച് തൃശൂർ ഡി.സി.സിയുടെ നേതൃത്വത്തിൽ ഗ്ലോബൽ ഓൺൈലൻ പ്രതിഷേധ സംഗമം നടത്തി.
ലോകമെമ്പാടുമുള്ള തൃശൂർ ജില്ലക്കാരായ ഒ.ഐ.സി.സി, ഇൻകാസ്, ഐ.ഒ.സി തുടങ്ങി കോൺഗ്രസ് അനുകൂല സംഘടന നേതാക്കൾ സംഗമത്തിൽ പങ്കെടുത്തു.
സംഗമം യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ ഉദ്ഘാടനം ചെയ്തു. ഡി.സി.സി പ്രസിഡൻറ് എം.പി. വിൻസെൻറ് അധ്യക്ഷത വഹിച്ചു. ടി.എൻ. പ്രതാപൻ എം.പി മുഖ്യപ്രഭാഷണം നടത്തി. ഇൻകാസ് യു.എ.ഇ പ്രസിഡൻറ് ടി.എ. രവീന്ദ്രൻ പ്രമേയം അവതരിപ്പിച്ചു.
ഡി.സി.സി ജനറൽ സെക്രട്ടറിമാരായ രവി ജോസ് താണിക്കൽ, സജി പോൾ മാടശ്ശേരി, പ്രവാസി കോൺഗ്രസ് ജില്ല പ്രസിഡൻറ് ഷാഹുൽ ഹമീദ്, ഇൻകാസ് ഒ.ഐ.സി.സി നേതാക്കളായ എൻ.പി. രാമചന്ദ്രൻ, സുരേഷ് ശങ്കർ, എ.പി. മണികണ്ഠൻ, ജലിൻ തൃപ്രയാർ, നസീർ തിരുവത്ര, അലക്സാനിയോ ആേൻറാ, ശ്രീധർ തേറമ്പിൽ, കെ.എം. അബ്ദുൽ മനാഫ്, വ്യവസായ പ്രമുഖൻ ഡോ. അൻവർ അമീൻ, മാധ്യമപ്രവർത്തകൻ എൽവിസ് ചുമ്മാർ, പ്രഫ. ഡോ. ജസ്റ്റിൻ പോൾ എന്നിവർ സംസാരിച്ചു. ഗായകൻ ഫ്രാങ്കോ സൈമണിെൻറ (അമേരിക്ക) പ്രാർഥന ഗീതത്തോടെയാണ് യോഗം ആരംഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.