മനാമ: ഗുരുദേവ സോഷ്യൽ സൊസൈറ്റി കാനൂഗാർഡൻ ബഹ്റൈൻ 2018 ലെ നവരാത്രി മഹോത്സവവും വിദ്യാരംഭവും വിപുലമായി ആഘോഷിക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സൊസൈറ്റി കാനൂഗാർഡൻ കഴിഞ്ഞ അഞ്ചുവർഷമായി നവരാത്രി മഹോത്സവവും വിദ്യാരംഭവും നടത്തിവരുന്നുണ്ട്. നവരാത്രി മഹോത്സവവും വിദ്യാരംഭവും ഒമ്പത് ദിവസം നീണ്ടു നിൽക്കുന്ന നവരാത്രി മഹോത്സവ ആഘോഷങ്ങളുടെ ഔപചാരികമായ ഉൽഘാടനം ഒക്ടോബർ 10 ന് വൈകിട്ട് 7.30 ന് ഗുരുദേവ സോഷ്യൽ സൊസൈറ്റി അങ്കണത്തിൽ ഖത്തർ എഞ്ചിനീയറിംഗ് ലബോറട്ടറീസ് ചെയർമാൻ കെ.ജി ബാബുരാജ് നിർവഹിക്കും.
എല്ലാദിവസവും രാത്രി 7.30 മുതൽ വിശേഷാൽ പൂജയും പ്രാർത്ഥനയും ഉണ്ടായിരിക്കും. ഒക്ടോബർ 19 ന് വിജയദശമി നാളിൽ രാവിലെ അഞ്ചു മുതൽ ശശികുമാർ വർമ്മ കുരുന്നുകൾക്ക് ആദ്യാക്ഷരം പകർന്നു നൽകും. ശബരിമല ക്ഷേത്ര പിൻതുടർച്ച അവകാശി, പന്തളം രാജകൊട്ടാരം രാജപ്രതിനിധി, മകര വിളക്കിന് അയ്യപ്പനു ചാർത്തുവാനുള്ള തിരുവാഭരണങ്ങളുമായി ശബരിമലക്ക് പോകുവാൻ നിയോഗിക്കപ്പെട്ട രാജപ്രതിനിധി, കേരള സംസ്ഥാന സെക്രട്ടറിയേറ്റിലെ റിട്ട.ജോയൻറ് സെക്രട്ടറി, മുൻ തദ്ദേശ വകുപ്പുമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായി 10 വർഷത്തെ സേവനം എന്നീ നിലകളിൽ വ്യക്തി മുദ്ര പതിപ്പിച്ച വ്യക്തിയാണ് ശശികുമാർ വർമ്മയെന്നും സംഘാടകർ പറഞ്ഞു. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും പി ശശിധരൻ 39275221, സതീഷ്‌കുമാർ 66393930 എന്നിവരുമായി ബന്ധപ്പെടണമെന്നും ഗുരുദേവ സോഷ്യൽ സൊസൈറ്റി ചെയർമാൻ ചന്ദ്ര ബോസ്, സെക്രട്ടറി ശശിധരൻ, എൻറർടൈൻമെൻറ് സെക്രട്ടറി രഞ്ചിത്, മെമ്പർഷിപ് സെക്രട്ടറി അജിത് കുമാർ എന്നിവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.