ജി.സി.സി സെക്രട്ടറി ജനറൽ ആഭ്യന്തര മന്ത്രിയുമായി ചർച്ച നടത്തി

മനാമ: ജി.സി.സി സെക്രട്ടറി ജനറല്‍ ഡോ. അബ്​ദുല്ലത്തീഫ് ബിന്‍ റാഷിദ് അസ്സയാനിയെ ആഭ്യന്തര മന്ത്രി ലഫ്. ജനറല്‍ ശൈഖ ് റാഷിദ് ബിന്‍ അബ്​ദുല്ല ആല്‍ ഖലീഫ സ്വീകരിച്ച് ചര്‍ച്ച നടത്തി. ജി. സി.സി രാഷ്​ട്രങ്ങള്‍ക്കിടയില്‍ കൂടുതൽ സഹകരണം സാധ്യമാക്കുന്നതിന്​ സെക്രട്ടറി ജനറല്‍ നടത്തുന്ന പ്രവര്‍ത്തനം ശ്ലാഘനീയമാണെന്ന് മന്ത്രി പറഞ്ഞു. സുരക്ഷാ രംഗത്ത് വിട്ടുവീഴ്​ചയില്ലാത്ത സമീപനം സ്വീകരിക്കാനും എല്ലാ ജി.സി.സി രാഷ്​ട്രങ്ങളുടെയും സുരക്ഷ ഉറപ്പുവരുത്താനും സമാധാനം സാധ്യമാക്കാനും ജി.സി.സി സെക്രട്ടേറിയറ്റ് കൗണ്‍സില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തുന്നതായി ഡോ. അബ്​ദുല്ലത്തീഫ്​ വ്യക്തമാക്കി. രാജ്യത്ത് സമാധാനവും സുരക്ഷയും ഉറപ്പുവരുത്തുന്നതില്‍ ആഭ്യന്തര മന്ത്രാലയത്തി​​​െൻറ സേവനം മാതൃകാപരമാണെന്ന്​ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മേഖലയിലെ വിവിധ പ്രശ്​നങ്ങൾ ഇരുവരും ചർച്ച ചെയ്​തു.

Tags:    
News Summary - GCC Secretary meeting with Home Minister, Bahrain news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.