മനാമ: ഗസ്സയിലെ യു.എൻ സ്കൂളിൽ ബോംബ് വർഷിച്ച ഇസ്രായേൽ നടപടിയെ ബഹ്റൈൻ ശക്തമായി അപലപിച്ചു. ഗസ്സയിലെ അൽ ഫാഖൂറ സ്കൂളിലാണ് കഴിഞ്ഞ ദിവസം ബോംബ് വർഷിച്ച് നിരപരാധികളെ കൊലപ്പെടുത്തിയത്. അന്താരാഷ്ട്ര മര്യാദകൾക്കും നിയമങ്ങൾക്കും വിരുദ്ധമായ ഇത്തരം ആക്രമണങ്ങൾ അവസാനിപ്പിക്കുന്നതിന് അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്നും വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.