മനാമ: ഇന്തോനേഷ്യയിൽ നിന്നുള്ള ചെറുകിട-ഇടത്തരം വ്യവസായ, വാണിജ്യ ഉൽപന്നങ്ങൾ ലഭ്യമാകുന്ന ‘ഗരുഡ സിറ്റി’ ബഹ്റൈനിൽ സ്ഥാപിക്കും. മിഡിൽ ഇൗസ്റ്റിൽ ചുവടുറപ്പിക്കാനും മേഖലയിലെ രാജ്യങ്ങളുമായുള്ള ഉഭയകക്ഷി വ്യാപാരം ത്വരിതപ്പെടുത്താനുമുള്ള ഇന്തോനേഷ്യയുടെ ശ്രമങ്ങളുടെ ഭാഗമാണിതെന്ന് കഴിഞ്ഞ ദിവസം മനാമ കാപിറ്റൽ ക്ലബിൽ നടന്ന വാർത്താസമ്മേളനത്തിൽ ബന്ധപ്പെട്ടവർ വ്യക്തമാക്കി. ‘ഗരുഡ മാളിൽ’ 500നും 700നും ഇടയിൽ സ്ഥാപനങ്ങളുണ്ടാകും. ഇതിൽ ഭൂരിഭാഗവും ഇന്തോനേഷ്യയിൽ നിന്നുള്ളവയാകും. എവിടെയാണ് മാൾ സ്ഥാപിക്കുക എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. കെ.എച്ച്.കെ ഹോൾഡിങ്ങിെൻറ നേതൃത്വത്തിലാണ് പദ്ധതി ബഹ്റൈനിലെത്തുന്നത്. എക്സലോൺ, സ്മെക്സിൻഡോ, ശ്രാം ആൻറ് മ്രാം റിസോഴ്സസ് കമ്പനി എന്നിവ പദ്ധതിക്ക് പിന്നിൽ പ്രവർത്തിക്കുന്നതായും വെളിപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.