????????????? ????????? ????? ???????

ഗാര്‍ഡന്‍ ഷോയില്‍ പുഷ്​പ്പസൗരഭ്യം

മനാമ: പുഷ്​പ്പങ്ങളുടെയും പഴങ്ങളുടെയും വൈവിദ്ധ്യമാർന്ന കാഴ്​ച്ചകളുമായി  അന്താരാഷ്​ട്ര ഗാര്‍ഡന്‍ ഷോ ശ്രദ്ധേയമാകുന്നു. ഷോയില്‍ വിവിധ മന്ത്രാലയങ്ങളുടെയൂം സര്‍ക്കാര്‍ ഏജന്‍സികളുടെയും കമ്പനികളുടെയും സജീവ പങ്കാളിത്തമുള്ളതായി സംഘാടകര്‍ അറിയിച്ചു. അലൂമിനിയം ബഹ്‌റൈന്‍ കമ്പനി (അല്‍ബ), ആരോഗ്യ കാര്യ സുപ്രീം കൗണ്‍സില്‍, ബഹ്‌റൈന്‍ യൂണിവേഴ്‌സിറ്റി, ബഹ്‌റൈന്‍ റെഡ് ക്രസന്റ് സൊസൈറ്റി, ആഭ്യന്തര മന്ത്രാലയം തുടങ്ങിയവയുടെ പൂര്‍ണമായ സഹകരണം എക്‌സിബിഷന്‍ വിജയിപ്പിക്കുന്നതിന് സഹായകമാകുമെന്ന് വിലയിരുത്തി. ഇതുമായി സഹകരിക്കുന്ന എല്ലാ കമ്പനികള്‍ക്കും അതോറിറ്റികള്‍ക്കും മന്ത്രാലയങ്ങള്‍ക്കും കമ്പനികള്‍ക്കും സംഘാടക സമിതി പ്രത്യേകം നന്ദി രേഖപ്പെടുത്തുകയും ചെയ്തു. ഷോ ഇന്ന്​ സമാപിക്കും.
Tags:    
News Summary - garden show-bahrain-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.