മനാമ: രാജാവ് ഹമദ് ബിൻ ഇൗസ ആൽ ഖലീഫയുടെ രക്ഷാധികാരത്തിൽ നടക്കുന്ന ബഹ്റൈൻ അന്താരാഷ്ട്ര ഗാർഡൻഷോയുടെ ഒൗദ്യോഗിക ഉത്ഘാടനം ഇന്ന് നടക്കും. ബഹ്റൈൻ ഇൻറർനാഷണൽ എക്സിബിഷൻ ആൻറ് കൺവൻഷൻ സെൻററിലാണ് ഗാർഡൻഷോ നടക്കുന്നത്. വിദേശ, പ്രാദേശിക കമ്പനികളുടെ നൂതനവും വിവിധതലത്തിലുള്ള ഉത്പ്പന്നങ്ങളുടെ വിശാലമായ ലോകം പ്രദർശനത്തെ ശ്രദ്ധേയമാക്കും. ഇൗ വർഷം ഗാർഡൻഷോ മുന്നോട്ട് വക്കുന്നത് മികച്ച കാർഷിക സേവനങ്ങൾ, നിലവാരം, സുരക്ഷിതം, ഭക്ഷ്യസുരക്ഷ, അന്താരാഷ്ട്ര നിലവാരമുള്ള കാർഷിക ജീവനക്കാർ തുടങ്ങിയ ഘടകങ്ങളാണ്. ഭക്ഷ്യസുരക്ഷയും മാനവാരോഗ്യവും എന്നതാണ് പ്രമേയം.
പവലിയനെ വിപണനം, ബോധവത്ക്കരണം എന്നീ മേഖലകളായി തിരിച്ചാണ് പ്രദർശനം നടക്കുക. അഗ്രികൾച്ചർ, മറൈൻ റിസോഴ്സ് അതോറിറ്റികളുടെ നേതൃത്വത്തിൽ ഭക്ഷ്യസുരക്ഷയും നിലവാര നിർണ്ണയ യൂണിറ്റുകളും പ്രദർശന നഗരിയിൽ പ്രവർത്തിക്കും. വേറിട്ടതും വൈവിദ്ധ്യമാർന്നതുമായ കാർഷിക ഉത്പ്പന്നങ്ങൾ ബഹ്റൈൻ അന്താരാഷ്ട്ര ഗാർഡൻഷോയിൽ അണിനിരക്കും. ഇന്ത്യ,ഫ്രാൻസ്, ഇറ്റലി, നെതർലൻറ്സ്, ഗ്രീസ്, യു.കെ, ജപ്പാൻ, ചൈന,ഇന്തോനേഷ്യ,തുർക്കി,മാലി, യു.എ.ഇ, മൊറോക്കോ, ജോർദാൻ, സിറിയ തുടങ്ങിയ രാജ്യങ്ങളിലെ നവീനവും മികച്ചതുമായ കാർഷിക സ്റ്റാളുകൾ പ്രദർശന നഗരിയിൽ ഇടംപിടിക്കും. ഇൗ രാജ്യങ്ങളിൽ ഉപയോഗിക്കുന്ന കാർഷിക സാേങ്കതിക വിദ്യയും മാതൃകകളും പുതുമകളും കർഷകർക്ക് പകർന്നുനൽകും. ഒപ്പം തങ്ങളുടെ വിജയകരമായ പരീക്ഷണങ്ങളും അനുഭവങ്ങളും വിദേശികൾ പ്രദർശനത്തിൽ പങ്കുെവക്കുകയും ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.