ഗലാലി ഫിഷര്‍മെന്‍ അസോസിയേഷന് ചെയര്മാൻ തൊഴിൽ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തുന്നു
മനാമ: ഗലാലി ഫിഷര്‍മെന്‍ അസോസിയേഷന് ചെയര്മാന് മുഹമ്മദ് ജാസിം അദ്ദഖീൽ തൊഴില്‍, സാമൂഹിക ക്ഷേമ കാര്യ മന്ത്രി ജമീല്‍ ബിന്‍ മുഹമ്മദ് അലി ഹുമൈദാനുമായി കൂടിക്കാഴ്ച നടത്തി. ഖത്തര്‍ അധികൃതരില്‍ നിന്ന് ബഹ്റൈന്‍ മീന്‍പിടിത്തക്കാര്‍ക്ക് ഏല്‍ക്കേണ്ടി വന്ന ദുരനുഭവങ്ങള്‍ തരണം ചെയ്യാന്‍ സാധിക്കട്ടെയെന്ന് മന്ത്രി പറഞ്ഞു.
രാജാവ് ഹമദ് ബിന്‍ ഈസ ആല് ഖലീഫയുടെ നിര്‍ദേശപ്രകാരം പ്രയാസമനുഭവിക്കുന്ന മീന്‍പിടിത്തക്കാര്‍ക്ക് ലഭിച്ച സഹായം വിലമതിക്കുന്നതായി ദഖീല്‍ പറഞ്ഞു. കടലില്‍ പോകുന്നവരുടെ ഉന്നമനത്തിനായി അസോസിയേഷന് നടത്തിക്കൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ദഖീല്‍ വിശദീകരിച്ചു. രാജ്യത്തിെൻറ പരമ്പരാഗത തൊഴില്‍ മേഖലയെന്ന നിലക്കും ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനും മത്സ്യബന്ധന മേഖലക്ക് പ്രോത്സാഹനം നല്കാന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് ഹുമൈദാന്‍ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.