മനാമ: ഫ്രണ്ട്സ് സോഷ്യൽ അസോസിയേഷൻ വനിത വിഭാഗം ‘സ്ത്രീ, സമൂഹം, സദാചാരം’ എന്ന തല ക്കെട്ടിൽ നവംബർ ഏഴ് മുതൽ ഡിസംബർ 13 വരെ നടത്തിക്കൊണ്ടിരിക്കുന്ന കാമ്പയിൻ ഭാഗമായി ടേ ബിൾ ടോക്ക് സംഘടിപ്പിച്ചു. സമൂഹ നിർമിതിയിൽ മുഖ്യ പങ്കുവഹിക്കുന്നവരെന്ന നിലക്ക് സ ്ത്രീകൾ സ്വന്തം വീടകങ്ങളിൽ സംസ്കാര സമ്പന്നരായ ആളുകളെ വളർത്തേണ്ടതുണ്ടെന്ന് പരിപാടിയിൽ പെങ്കടുത്തവർ അഭിപ്രായപ്പെട്ടു. ഇന്നത്തെ മക്കളാണ് നാളത്തെ തലമുറയെന്നത് ഓർമവേണം.
കുഞ്ഞുങ്ങളിൽ സമകാലിക സാമൂഹിക ചുറ്റുപാടുകളെക്കുറിച്ച് അവബോധം നൽകേണ്ടതുണ്ട്. കുട്ടികളിൽ സംസ്കാരവും സദാചാര ബോധവുമുണ്ടാക്കാൻ ശ്രമിക്കേണ്ടതുണ്ടെന്നും ചർച്ചയിൽ പെങ്കടുത്തവർ പറഞ്ഞു. വെസ്റ്റ് റിഫ ദിശ സെൻറർ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ കൗൺസിലറും അൽ നൂർ ഇൻറർനാഷനൽ സ്കൂൾ അധ്യാപികയുമായ അമൃത രവി, പ്രവാസി എഴുത്തുകാരികളായ കവിത മണിയൂർ, രജിത ശക്തി, കെ.എം.സി.സി വനിത വിങ് പ്രതിനിധി സുനീത ഷംസുദ്ദീൻ, ഡോക്ടർ രഹ്ന ആദിൽ, ഫ്രണ്ട്സ് വനിത വിഭാഗം പ്രസിഡൻറ് സാജിദ സലീം, ബുഷ്റ റഹീം എന്നിവർ സംസാരിച്ചു. ഉമ്മു അമ്മാർ വിഷയം അവതരിപ്പിച്ചു.
ജമീല ഇബ്രാഹിം, റസിയ പരീത്, ഹാജറ, ഫസീല ഹാരിസ്, സുബൈദ മുഹമ്മദലി എന്നിവർ ചർച്ചയിൽ പെങ്കടുത്തു. അമൽ സുബൈർ ഖിറാഅത്ത് നടത്തി. പരിപാടിയിൽ എക്സിക്യൂട്ടിവ് അംഗം ഷൈമില നൗഫൽ സ്വാഗതവും പ്രോഗ്രാം കൺവീനർ ഹസീബ ഇർശാദ് നന്ദിയും അർപ്പിച്ചു. നദീറ ഷാജി പരിപാടി നിയന്ത്രിച്ചു. സഈദ റഫീഖ്, ഫാത്തിമ സ്വാലിഹ്, ലുലു അബ്ദുൽ ഹഖ്, സൗദ പേരാമ്പ്ര എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.