ഫ്രൻഡ്സ് സമ്മർക്യാമ്പിന്റെ കേന്ദ്ര തല രജിസ്ട്രേഷൻ ഉദ്ഘാടനം പ്രസിഡന്റ് എം.എം. സുബൈർ നിർവഹിക്കുന്നു
മനാമ: ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ സംഘടിപ്പിക്കുന്ന സമ്മർക്യാമ്പായ സമ്മർ ഡിലൈറ്റ് സീസൺ മൂന്നിന്റെ കേന്ദ്രതല രജിസ്ട്രേഷൻ ഉദ്ഘാടനം പ്രസിഡന്റ് എം.എം. സുബൈർ നിർവഹിച്ചു.ചടങ്ങിൽ ഫ്രൻഡ്സ് ജനറൽ സെക്രട്ടറി സഈദ് റമദാൻ നദ്വി, മലർവാടി കൺവീനർ സജീബ് തുടങ്ങിയവർ പങ്കെടുത്തു. ജൂലൈ 15 മുതൽ ആഗസ്റ്റ് 15 വരെ നീളുന്ന സമ്മർക്യാമ്പ് ആറ് മുതൽ 12 വയസ്സു വരെയുള്ള കുട്ടികൾക്കാണ് ഒരുക്കിയിട്ടുള്ളത്. നാട്ടിൽനിന്നും കഴിവുറ്റ ട്രെയിനർമാരുടെ മേൽനോട്ടത്തിലും പരിശീലനം സിദ്ധിച്ച മെന്റർമാരുടെ സഹായത്തോടെയും നടത്തുന്ന ക്യാമ്പിൽ വിവിധ വിഷയങ്ങളിലുള്ള ഗൈഡൻസുകളും, അറിവുകളും, ഗെയിമുകളും കുട്ടികൾക്ക് ഭാവിയിലേക്ക് ഗുണകരമാകുന്ന മൂല്യവത്തായ സെഷനുകളും ഒരുക്കിയിട്ടുണ്ട്.
കഴിഞ്ഞ രണ്ടു വർഷങ്ങളിൽ വിജയകരമായി സമ്മർക്യാമ്പ് സംഘടിപ്പിക്കാൻ സാധിച്ചിട്ടുണ്ടെന്നും അതിന്റെ പിൻബലത്തിൽ ഇക്കുറിയും വിപുലമായ രൂപത്തിലാണ് ക്യാമ്പ് സംഘടിപ്പിക്കുന്നതെന്നും കൺവീനർ വി.കെ. അനീസ് വ്യക്തമാക്കി.ബഹ്റൈന്റെ വിവിധ ഭാഗങ്ങളിൽനിന്ന് വാഹന സൗകര്യവും ഒരുക്കിയിട്ടുണ്ട്. ആദ്യം രജിസ്റ്റർ ചെയ്യുന്ന 50 കുട്ടികൾക്ക് പ്രത്യേക ഇളവും നൽകുന്നുണ്ട്. താൽപര്യമുള്ളവർക്ക് 39593782, 36128530 എന്നീ നമ്പറുകളിൽ ബന്ധപ്പെട്ട് ഉടൻ രജിസ്റ്റർ ചെയ്യാവുന്നതാണെന്നും സംഘടകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.