ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ സംഘടിപ്പിച്ച സ്നേഹസംഗമത്തിൽ സുബൈർ എം.എം സംസാരിക്കുന്നു
മനാമ: ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ സംഘടിപ്പിച്ച സ്നേഹ സംഗമം ശ്രദ്ധേയമായി. സമൂഹത്തിന്റെ വിവിധ തുറകളിലുള്ള ആളുകൾ പങ്കെടുത്തു. പരസ്പരമുള്ള സ്നേഹവും സൗഹൃദവും ഊട്ടിയുറപ്പിക്കാനും കൂടുതൽ ഇഴയടുപ്പമുള്ളതാക്കാനും ഇത്തരം സംഗമങ്ങൾ മുഖേന സാധിക്കുമെന്ന് പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ചവർ അഭിപ്രായപ്പെട്ടു.
പ്രസിഡന്റ് സുബൈർ എം.എം അധ്യക്ഷത വഹിച്ച പരിപാടിയിൽ വൈസ് പ്രസിഡന്റ് ജമാൽ ഇരിങ്ങൽ സ്വാഗതവും അഹ്മദ് റഫീഖ് നന്ദിയും പറഞ്ഞു. ജന. സെക്രട്ടറി സഈദ് റമദാൻ നദ്വി ആശംസകൾ നേർന്നു. പ്രവാചകൻ മുഹമ്മദ് നബിയുടെ ജീവിതത്തെയും സന്ദേശത്തെയും ആധാരമാക്കിയുള്ള ലൈവ് ക്വിസിന് അബ്ദുൽ ഹഖ്, സക്കീർ ഹുസൈൻ എന്നിവർ നേതൃത്വം നൽകി. മത്സരത്തിൽ യോഗാനന്ദ്, വൈഗ, നയന എന്നിവർ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി. പരിപാടിയുടെ ഭാഗമായി നടന്ന വിവിധ മത്സരങ്ങൾക്ക് സോന സക്കരിയ, ഷാനി സക്കീർ, ഷിഫ സാബിർ എന്നിവർ നേതൃത്വം നൽകി. ബിന്ദു, യോഗി, ലിമ എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.
വിജയികളെ ചടങ്ങിൽ ആദരിക്കുകയും ചെയ്തു. റിഫ ഏരിയ പ്രസിഡന്റ് മൂസ കെ.ഹസൻ, നൗഷാദ്, മുഹമ്മദ് മുഹ് യുദ്ദീൻ, നദീറ ഷാജി, റഷീദ സുബൈർ, സഈദ റഫീഖ് തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.