ഫ്രൻഡ്സ് ഓഫ് അടൂർ വിഷു-ഈദ്-ഈസ്റ്റർ ആഘോഷത്തിൽനിന്ന്
മനാമ: ബഹ്റൈനിലെ അടൂർ നിവാസികളുടെ സൗഹൃദ കൂട്ടായ്മയായ ഫ്രൻഡ്സ് ഓഫ് അടൂർ ഈ വർഷത്തെ വിഷു-ഈദ്-ഈസ്റ്റർ ആഘോഷവും കുടുംബ സംഗമവും നടത്തി.
പ്രസിഡന്റ് ബിനു രാജ് തരകന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ജനറൽ സെക്രട്ടറി ബിജുമോൻ പി.വൈ സ്വാഗതം പറഞ്ഞു. സ്ഥാപക പ്രസിഡന്റ് രാജു കല്ലുംപുറം യോഗം ഉദ്ഘാടനം ചെയ്തു. ടീച്ചർ റിസോഴ്സ് പേഴ്സനും കൗൺസലറുമായ ഗ്ലെൻ പ്രിയ ബിജോയിയുടെ മോട്ടിവേഷൻ ക്ലാസ് പ്രധാന ആകർഷണമായിരുന്നു. രാജേന്ദ്രകുമാർ നായർ, അസീസ് ഏഴംകുളം, സന്തോഷ് തങ്കച്ചൻ, ജോബി കുര്യൻ, റീന മാത്യു എന്നിവർ സംസാരിച്ചു.
സൂരജ് ജോയ് തരകന്റെ നേതൃത്വത്തിൽ വനിതവേദി അംഗങ്ങളുടെ സഹകരണത്തോടെ വിവിധ കലാപരിപാടികൾ അരങ്ങേറി. ഏഴംകുളം പഞ്ചായത്ത് കൺവീനർ ആയ ബിനു ചാക്കോക്ക് യാത്രയയപ്പ് നൽകി. ഫ്രൻഡ്സ് ഓഫ് അടൂർ കുടുംബാംഗമായ രമ്യ മിത്രപുരത്തിന്റെ ‘പോയ് മറഞ്ഞോട്ടെ’ എന്ന കവിതയുടെ പ്രകാശനവും നിർവഹിച്ചു. എക്സിക്യൂട്ടിവ് അംഗങ്ങളായ സുഭാഷ് തോമസ്, സ്റ്റാൻലി എബ്രഹാം, സിബി കെ. ഉമ്മൻ, ജോർജ് കെ. ജോർജ്, ഷാജി മത്തായി, സൈബു ജോൺ, ലൂക്കോസ് ഷാബു, റെജി എം. ചെറിയാൻ, അഖിൽ, വനിത വേദി അംഗങ്ങളായ ശോഭ സജി, ഗ്ലാടിസ് ബിനുരാജ്, ഫ്രിമ പ്രമോദ്, വിഷ്ണു പ്രിയ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. വൈസ് പ്രസിഡന്റും പ്രോഗ്രാം കൺവീനറും ആയ വിനോദ് ഡാനിയേല്‍ നന്ദി രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.