ഫ്രൻറ്​സ്​ മുഹറഖ് ഏരിയ സൗഹൃദ സംഗമം സംഘടിപ്പിച്ചു

മനാമ: സ്നേഹത്തി​​​െൻറയും സാഹോദര്യത്തി​​​െൻറയും സന്ദേശം വിളംബരം ചെയ്​ത്​ ഫ്രൻറ്​സ്​ സോഷ്യല്‍ അസോസിയേഷന്‍ മുഹറഖ് ഏരിയ സൗഹൃദ സംഗമം സംഘടിപ്പിച്ചു. ആഘോഷ വേളകള്‍ ഒരുമിച്ചിരിക്കാനും സന്തോഷം വെക്കാനുമുള്ള അവസരങ്ങളായി മാറ്റാനും അതുവഴി മനുഷ്യ മനസുകള്‍ക്കിടയില്‍ അറിയാതെ രൂപപ്പെടുന്ന മതിലുകള്‍ തകര്‍ക്കാനും സാധിക്കുമെന്ന് പരിപാടിയില്‍ മുഖ്യ പ്രഭാഷണം നിര്‍വഹിച്ച ഫ്രൻറ്​സ്​ അസോസിയേഷന്‍ വൈസ് പ്രസിഡൻറ്​ സഈദ് റമദാന്‍ നദ് വി വ്യക്തമാക്കി. ലോകം ഇന്ന് സമാധാനം ഏറെ ആഗ്രഹിച്ചു കൊണ്ടിരിക്കുന്നു. വ്യക്തികളില്‍ നിന്നാരംഭിച്ച് കുടുംബങ്ങളിലൂടെ വളര്‍ന്ന് സമൂഹത്തിലേക്ക് ഇത് വ്യാപിക്കേണ്ടതുണ്ട്.

മാനവിക മൂല്യങ്ങള്‍ തിരിച്ചു പിടിക്കാനും പുതുതലമുറയിലേക്ക് അവ പകര്‍ന്ന് നല്‍കാനും സാധിക്കേണ്ടതുണ്ടെന്നും അദ്ദേഹം ഉണര്‍ത്തി. പൊടുന്നനെയുണ്ടായ പ്രളയം കേരള മണ്ണിന് എണ്ണിയാലൊടുങ്ങാത്ത നാശനഷ്ടങ്ങള്‍ സമ്മാനിച്ചുവെങ്കിലും ദുരന്തത്തെ എങ്ങിനെ നേരിടണമെന്ന പാഠം പകര്‍ന്ന് നല്‍കാനും സ്നേഹത്തി​​​െൻറയും സാന്ത്വനത്തി​​​െൻറയും സഹവര്‍ത്തിത്വത്തി​​​െൻറയും പുതുഗാഥ രചിക്കാനും സാധിച്ചത് നമ്മുടെ നാടിനെ വീണ്ടും ശ്രദ്ധേയമാക്കിയിരിക്കുന്നു. ദുരന്തങ്ങളില്‍ നിന്ന് ഒരു പാട് പാഠങ്ങള്‍ ഓരോ അവസരത്തിലും പ്രകൃതി മനുഷ്യന് നല്‍കിക്കൊണ്ടിരിക്കുന്നുണ്ട്. അനിയന്ത്രിതമായ ആര്‍ത്തി പ്രകൃതിയെ വിനാശത്തിലേക്ക് തള്ളിയിടുമ്പോഴുള്ള സ്വാഭാവിക പ്രതികരണമായി ഇതിനെ മനസിലാക്കാനും പ്രകൃതിക്ക് പരിക്കേല്‍പിക്കുന്ന വികസന സങ്കല്‍പങ്ങളെ പൊളിച്ചെഴുതാനും ഇതുവഴി കരുത്ത് പകരേണ്ടതുണ്ട്.

മതങ്ങളുടെ പേരില്‍ പരസ്​പര വൈരം വളര്‍ത്തുന്നവര്‍ ആ മതത്തി​​​െൻറ ആശയമറിയാത്തവരാണ്. ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന് എന്ന ആശയം പ്രകാശിപ്പിച്ച് മനുഷ്യനൊന്നാണെന്ന് വിളിച്ചു പറഞ്ഞ ശ്രീനാരായണ ഗുരുവി​​​െൻറ അധ്യാപനവും മനുഷ്യനെ ഒരാണില്‍ നിന്നും പെണ്ണില്‍ നിന്നും സൃഷ്ടിച്ചിരിക്കുന്നുവെന്നും വൈവിധ്യങ്ങള്‍ പരസ്പരം തിരിച്ചറിയാനായി മാത്രം നല്‍കപ്പെട്ടതാണെന്നും പ്രഖ്യാപിക്കുന്ന വിശുദ്ധ ഖുര്‍ആ​​​െൻറ പാഠങ്ങളും ഇവിടെ സമീകരിക്കപ്പെടുകയാണ്. ആശയ വൈവിധ്യത്തി​​​െൻറ പേരില്‍ തല്ല് കൂടാനും സംഘര്‍ഷമുണ്ടാക്കാനും തുടങ്ങിയാല്‍ സമാധാന ജീവിതം മരീചികയായി അവശേഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുഹറഖ് അല്‍മാസ് പാര്‍ട്ടി ഹാളില്‍ നടന്ന സംഗമത്തില്‍ ഫ്രൻറ്​സ്​ മുഹറഖ് ഏരിയ പ്രസിഡൻറ്​ വി.എ ജലീല്‍ അധ്യക്ഷത വഹിച്ചു. സഹ്ല റിയാനയുടെ പ്രാര്‍ഥനാ ഗീതത്തോടെ ആരംഭിച്ച പരിപാടിയില്‍ അംന മുനീര്‍ ഗാനമാലപിച്ചു. ദിയ പ്രമോദ്, ദിശ പ്രമോദ് എന്നിവര്‍ ചേര്‍ന്ന് നാടന്‍ പാട്ട് ആലപിച്ചു. ഗള്‍ഫ് മാധ്യമം ബ്യൂറോ ചീഫ് ഷമീര്‍ മുഹമ്മദ് ആശംസകള്‍ നേരുകയും ഏരിയ വൈസ് പ്രസിഡന്‍റ് കെ. എം മുഹമ്മദ് നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു. സമീറ നൗഷാദ്, ജാസ്മിന്‍ നാസര്‍, ഹേബ നജീബ്, സി.കെ നൗഫല്‍, കെ. സലാഹുദ്ദീന്‍, യു.കെ നാസര്‍, ഫുആദ് തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

Tags:    
News Summary - friends muhamukk sauhrida sangamam-bahrain-bahrain news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.