ഫ്രൻഡ്​സ്​ സോഷ്യൽ അസോസിയേഷൻ സംഘടിപ്പിച്ച സൗഹൃദ ഇഫ്​താർ സംഗമത്തിൽ ടി മുഹമ്മദ്‌ വേളം റമദാൻ സന്ദേശം നൽകുന്നു 

സൗഹൃദ ഇഫ്​താർ സംഗമം സാമൂഹിക പ്രവർത്തകരുടെ ഒത്തു ചേരലായി

മനാമ: ഫ്രൻഡ്​സ്​ സോഷ്യൽ അസോസിയേഷൻ സംഘടിപ്പിച്ച സൗഹൃദ ഇഫ്​താർ സംഗമം മത, സാമൂഹിക, സാംസ്​കാരിക, മാധ്യമ മേഖലകളിലെ പ്രമുഖരുടെ ഒത്തു ചേരലായി. മുഹറഖിലെ അൽ ഇസ്​ലാഹ്​ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ഇഫ്​താർ സംഗമത്തിൽ പ്രസിഡന്‍റ്​ സുബൈർ എം.എം അധ്യക്ഷത വഹിച്ചു. കേരളത്തിലെ പ്രമുഖ പണ്ഡിതനും സോഷ്യൽ ആക്​റ്റിവിസ്​റ്റുമായ ടി. മുഹമ്മദ്​ വേളം റമദാൻ സന്ദേശം നൽകി. പ്രളയവും മഹാമാരികളും ഉൾപ്പെടെ അനവധിയായ ദുരന്ത സന്ദർഭങ്ങളിൽ വിസ്മയാവഹമായ ഐക്യം കൊണ്ട് അത്ഭുതപ്പെടുത്തിയവരാണ് നമ്മൾ മലയാളികൾ, കേവല രാഷ്ട്രീയ താൽപര്യങ്ങൾക്ക് വേണ്ടി നമ്മുടെ ഐക്യത്തെ തകർക്കാനുള്ള ബോധപൂർവ്വമായ ശ്രമങ്ങൾ, 'കേരള സ്റ്റോറികൾ' പോലെയുള്ളവയെ നാം തിരിച്ചറിയേണ്ടതുണ്ട്. ഐക്യത്തെ തകർക്കാൻ ശ്രമിക്കുന്ന ബാഹ്യശക്തികളെ നാം അകറ്റി നിർത്തേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇന്ത്യൻ സ്കൂൾ ചെയർമാൻ ബിനു മണ്ണിൽ വർഗീസ്, ബഹ്​​റൈൻ കേരളീയ സമാജം പ്രസിഡന്‍റ്​ പി.വി രാധാകൃഷ്​ണ പിള്ള, സെക്രട്ടറി വർഗീസ്​ കാരക്കൽ, ഇന്ത്യൻ സ്​കൂൾ സെക്രട്ടറി രാജ പാണ്ഡ്യൻ, മുതിർന്ന മാധ്യമ പ്രവർത്തകൻ സോമൻ ബേബി, സെന്‍റ്​ പോൾ മാർത്തോമ പാരിഷ്​ വികാരി ഫാ. അനീഷ്​ സാമുവൽ, മറ്റ് സാമൂഹിക, സാംസ്​കാരിക മേഖലയിലെ പ്രമുഖരും സംഗമത്തിൽ പ​ങ്കെടുത്തു. ജന.സെക്രട്ടറി മുഹമ്മദ്​ മുഹ്​യുദ്ദീൻ സ്വാഗതമാശംസിച്ച പരിപാടിയിൽ പി.ആർ​ സെക്രട്ടറി ഗഫൂർ മൂക്കുതല നന്ദി പ്രകാശിപ്പിച്ചു. എ.എം ഷാനവാസ്​ പരിപാടി നിയന്ത്രിച്ചു. വൈസ്​ പ്രസിഡന്‍റുമാരായ സഈദ്​ റമദാൻ നദ്​വി, ജമാൽ നദ്​വി, അസി. ​ജനറൽ സെ​ക്രട്ടറി സക്കീർ ഹുസൈൻ, കേന്ദ്ര സമിതി അംഗങ്ങളായ വി. അബ്​ദുൽ ജലീൽ, മുഹമ്മദ്​ ഷാജി, അനീസ്​ വി.കെ, സജീബ്​, ജാസിർ പി.പി, മൂസ കെ ഹസൻ, അബ്​ദുൽ ഹഖ്​, ശമീം ജൗദർ, ശുഐബ്​, അലി അശ്​റഫ്​, അലി അൽത്താഫ്​, ഇജാസ് മൂഴിക്കൽ, വി.കെ അബ്​ദുൽ ജലീൽ, ശൗക്കത്തലി കെ, അബ്ദു റഊഫ്, ഖാലിദ്​ കണ്ണൂർ, ഷാക്കിർ കെ.സി, സലാഹുദ്ദീൻ കെ, റഷീദ സുബൈർ, ഫാത്തിമ സാലിഹ്​, ഷൈമില നൗഫൽ, ജമീല അബ്ദുറഹ് മാൻ എന്നിവർ പരിപാടിക്ക്​ നേതൃത്വം നൽകി.

Tags:    
News Summary - Friendly Iftar gathering becomes a gathering of social activists

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.