മനാമ: ബഹ്‌റൈൻ സന്ദർശനത്തിനെത്തിയ ഫാ ടോം ഉഴുന്നാലിന് സിംസിെൻറ നേതൃത്വത്തിൽ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. സിംസ് ഗുഡ് വിൻ ഹാളിൽ നടന്ന സ്വീകരണ ചടങ്ങിൽ സിംസ് പ്രസിഡൻറ്റ് ബെന്നി വർഗീസ് അധ്യക്ഷൻ ആയിരുന്നു കെ.സി.ഇ.സി പ്രസിഡൻറ് റവ.ജോർജ് യോഹന്നാൻ, ബഹ്‌റൈൻ മാർത്തോമാ അസിസ്റ്റൻറ് വികാരി റെജി.പി എബ്രഹാം, സിംസ് വർക്ക് ഓഫ് മേഴ്‌സി അവാർഡ് ജേതാവ് ഡോ.എം.എസ് സുനിൽ, സോമൻ ബേബി, കേരളസമാജം ജനറൽ സെക്രട്ടറി എൻ.കെ വീരമണി, കെ.സി.എ പ്രസിഡൻറ് കെ.പി ജോസ്, അമ്പിളികുട്ടൻ, ഒ.ഐ.സി.സി നേതാക്കളായ രാജു കല്ലുംപുറം, ബിനു കുന്നന്താനം, വേൾഡ് മലയാളി കൗൺസിൽ പ്രസിഡൻറ് സേവി മാത്തുണ്ണി, സോവിച്ചൻ ചേന്നാട്ടുശേരി, പാൻ പ്രസിഡൻറ് പൗലോസ് പള്ളിപ്പാടൻ, സിംസ് ജനറൽ സെക്രട്ടറി നെൽസൺ വർഗ്ഗീസ്, വൈസ് പ്രസിഡൻറ് പി.ടി ജോസഫ്, കോർ ഗ്രൂപ്പ് ചെയർമാൻ പി.പി ചാക്കുണ്ണി , വൈസ് ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത്, ചാൾസ് ആലൂക്ക തുടങ്ങിയവർ സംസാരിച്ചു.
ഫാ ടോം ഉഴുന്നാലിൽ മറുപടി പ്രസംഗം നടത്തി. ഫാ ജോർജ് മുട്ടത്തുപറമ്പിൽ,ഫാ ഷാൽബിൻ കാളാഞ്ചേരി തുടങ്ങിയവർ സിംസിെൻറ പ്രവർത്തനങ്ങൾക്ക് ആശംസകൾ നേർന്നു. ബിജു ജോസഫ് അവതാരകനായിരുന്നു. സിംസ് ഭരണസമിതി അംഗങ്ങൾ ആയ ബിജു പാറക്കൽ,അമൽ ജോ ആൻറ്റണി, ജേക്കബ് വാഴപ്പിള്ളി, ആൻറ്റോ മേച്ചേരി, ഡേവിഡ് ഹാൻസ്റ്റൺ, ജിമ്മി ജോസഫ് ജോസ് ചാലിശേരി, രഞ്ചിത് ജോൺ, കോർ ഗ്രൂപ് വൈസ് ചെയർമാൻ റാഫി സി ആൻറണി, കമ്മറ്റി അംഗങ്ങൾ ആയ സണ്ണി ജോസ് , സോബിൻ ജോസ്, ഷാജി സെബാസ്റ്റ്യൻ, ലിഫി പൗലോസ് എന്നിവർ പ്രോഗ്രാമിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.