ബഹ്റൈൻ മുൻ വൈദ്യുതി, ജല മന്ത്രി അബ്ദുല്ല ബിൻ മുഹമ്മദ് ജുമുഅ നിര്യാതനായി

മനാമ: ബഹ്റൈൻ മുൻ വൈദ്യുതി, ജല മന്ത്രിയും, വ്യവസായിയും ബിൻ ജു ഹോൾഡിങ് ഗ്രൂപ്പിന്റെ ചെയർമാനുമായ അബ്ദുല്ല ബിൻ മുഹമ്മദ് ജുമുഅ നിര്യാതനായി. 78 വയസ്സായിരുന്നു. 1995 മുതൽ 1999 വരെ രാജ്യത്തെ വൈദ്യുതി, ജല മന്ത്രിയായി സേവനമനുഷ്ഠിച്ചു.

സിത്ര, റിഫ, ഹിദ്ദ് എന്നിവിടങ്ങളിലെ വൈദ്യുതി ഉൽപാദന നിലയങ്ങളുടെ വിപുലീകരണ പദ്ധതികൾക്ക് മേൽനോട്ടം വഹിച്ചതും ഇദ്ദേഹമാണ്. രാജ്യത്തിന്റെ വൈദ്യുതി, ജല മേഖലയുടെ വികസനത്തിന് ഗണ്യമായ സംഭാവനകൾ നൽകിയ ബഹ്‌റൈനിലെ പ്രമുഖ ദേശീയ പ്രതിഭകളിൽ ഒരാളായിരുന്നു അദ്ദേഹം.

2001ൽ ഓർഡർ ഓഫ് ശൈഖ് ഇസ ബിൻ സൽമാൻ ആൽ ഖലീഫ – ഫസ്റ്റ് ക്ലാസ്, ഫ്രഞ്ച് സർക്കാർ നൽകിയ നൈറ്റ് റാങ്കിലുള്ള ഫ്രഞ്ച് ലെജിയൻ ഓഫ് ഓണർ എന്നി ബഹുമതികൾ അദ്ദേഹത്തിന്റെ ദേശീയ സേവനത്തിനുള്ള അംഗീകാരമായും ലഭിച്ചിട്ടുണ്ട്.

Tags:    
News Summary - Former Bahraini Minister of Electricity and Water Abdullah bin Mohammed Juma passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.