ഫുഡ് വേൾഡ് ഗ്രൂപ്പിെൻറ 13ാമത് ഒൗട്ട്ലെറ്റ് ഇൗസ്റ്റ് റിഫയിൽ ഫുഡ് വേൾഡ് ഗ്രൂപ് ചെയർമാൻ അബൂബക്കർ ഹാജി കുരുട്ടി ഉദ്ഘാടനം ചെയ്യുന്നു
മനാമ: ഫുഡ് വേൾഡ് ഗ്രൂപ്പിെൻറ 13ാമത് സൂപ്പർമാർക്കറ്റ് 'ഫുഡ് വേൾഡ് 24 Hrs മാർക്കറ്റ്'ഇൗസ്റ്റ് റിഫയിൽ പ്രവർത്തനമാരംഭിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടന്ന ചടങ്ങിൽ ഫുഡ് വേൾഡ് ഗ്രൂപ് ചെയർമാൻ അബൂബക്കർ ഹാജി കുരുട്ടി ഉദ്ഘാടനം ചെയ്തു. ഇൗസ്റ്റ് റിഫ ഫുഡ് വേൾഡ് റസ്റ്റാറൻറിന് എതിർവശത്താണ് പുതിയ സൂപ്പർമാർക്കറ്റ് പ്രവർത്തിക്കുന്നത്.
ഉദ്ഘാടന ചടങ്ങിൽ ഫുഡ് വേൾഡ് ഗ്രൂപ് സി.ഇ.ഒയും മാനേജിങ് ഡയറക്ടറുമായ മുഹമ്മദ് ഷവാദ് കുരുട്ടി, ഡയറക്ടർമാരായ മുഹമ്മദ് സഫീർ, മുഹമ്മദ് ഷഫീഖ്, മൊയ്തു കുരുട്ടി എന്നിവരും സന്നിഹിതരായിരുന്നു. ബാപ്കോയുടെ പെട്രോൾ സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് ഒമ്പത് പുതിയ ശാഖകൾ ഉടൻ തുറക്കുമെന്ന് മുഹമ്മദ് ഷവാദ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.