മനാമ: കോവിഡ് കാരണം ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ ഫുഡ് വേൾഡ് ഗ്രൂപ്പിെൻറ ഹെൽപ്ഡെസ്ക്കായ ഹോപ്പിെൻറ കീഴിൽ 1000 ഭക്ഷണ കിറ്റുകൾ വിതരണം ചെയ്യുന്നു. ഇതിൽ 150 കിറ്റുകൾ കെ.എം.സി.സിക്കും 100 എണ്ണം ബി.കെ.എസ്.എഫിനും കൈമാറി. ബാക്കി കിറ്റുകളും വിവിധ സംഘടനകൾ വഴി കൈമാറുമെന്ന് ഫുഡ്വേൾഡ് ഡയറക്ടർ മുഹമ്മദ് ഷവാദ് പറഞ്ഞു. ജോലി നഷ്ടപ്പെട്ടും മറ്റ് ഉപജീവന മാർഗങ്ങൾ അടഞ്ഞും നിരവധി പേരാണ് പ്രയാസത്തിൽ കഴിയുന്നത്. ഇവരെ സഹായിക്കുന്നതിനാണ് ഇത്തരമൊരു ഉദ്യമത്തിന് മുൻകൈ എടുത്തതെന്ന് അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.