മനാമ: ബഹ്റൈൻ മലയാളി സമൂഹത്തിലെ നൂറുകണക്കിന് പ്രവാസികളാണ് പ്രളയത്തിെൻറ അനന്തര ഫലങ്ങൾ നേരിടുന്നത്. എറണാകുളം, വയനാട്, കോഴിക്കോട്, മലപ്പുറം, കണ്ണൂർ, പാലക്കാട്, തൃശൂർ, പത്തനംതിട്ട ജില്ലക്കാരായ നിരവധി പ്രവാസികൾക്കാണ് വീടും ആകെയുള്ള സമ്പാദ്യവും വെള്ളം കയറി നഷ്ടപ്പെട്ടത്. എന്നാൽ തങ്ങളുടെ കുടുംബത്തിനുണ്ടായ നാശനഷ്ടങ്ങളെ കുറിച്ച് കൃത്യമായ കണക്കെടുപ്പ് നടത്തി നഷ്ടപരിഹാരം ലഭിക്കാൻ നടപടി ഉണ്ടാകണമെന്ന് പ്രവാസികളുടെ ആവശ്യമുയരുന്നുണ്ട്.
ഗൃഹനാഥൻമാർ പ്രവാസികളായ വീടുകളിൽ സ്ത്രീകളും കുട്ടികളും അല്ലെങ്കിൽ പ്രായമായവരോ മാത്രമുള്ള അവസ്ഥയാണ്. പ്രവാസി കുടുംബങ്ങൾ ഗൾഫിലായതിനാൽ ചിലരുടെ വീടുകൾ പൂട്ടികിടക്കുന്നുണ്ട്. അതിനാൽ നഷ്ടപരിഹാരത്തിനും നഷ്ടമായ രേഖകൾ സംഘടിപ്പിക്കാനും സർക്കാർ ഒാഫീസുകളിൽ കയറിയിറങ്ങാൻ പരിമിതികളുള്ള അവസ്ഥയുണ്ട്. പ്രളയത്തിെൻറ ഭാഗമായുള്ള നാശനഷ്ടങ്ങളുടെ കണക്കെടുപ്പിലും നഷ്ടപരിഹാര വിതരണത്തിലും പ്രവാസി കുടുംബങ്ങൾക്ക് അർഹമായ പരിഗണന ഉണ്ടാകണമെന്നതാണ് പൊതുവായി ഉയരുന്ന ആവശ്യം. കേരളത്തിൽ പ്രളയത്തിൽ മാലിന്യം അടിഞ്ഞുകൂടിയ വീടുകൾ ശുചീകരിക്കാൻ രാഷ്ട്രീയ പാർട്ടി പ്രവർത്തകരും സന്നദ്ധ പ്രവർത്തകരും മത്സരിക്കുന്ന കാഴ്ചയാണുള്ളത്. എന്നാൽ നിരവധി പ്രവാസികൾ തങ്ങളുടെ വീടുകളിലെ പ്രളയമാലിന്യം നീക്കാൻ ആരുടെയും സഹായം ലഭിച്ചില്ലെന്ന പരിഭവം ഉന്നയിക്കുന്നുണ്ട്. പലരും സ്വന്തം പണം മുടക്കി വീട് ശുചീകരിക്കുകയാണ്. അതിന് മാത്രം ലക്ഷത്തോളം രൂച ചെലവായ പ്രവാസികളുമുണ്ട്.
വീട് ശുചീകരിക്കാൻ ലക്ഷം രൂപ; മറ്റ് നാശനഷ്ടവും മനാമ: പ്രളയം വീടിനെ മുക്കിയപ്പോൾ പ്രവാസകാലത്തെ സമ്പാദ്യങ്ങൾ നശിച്ചതായി ആലുവ ഉളിയന്നൂർ സ്വദേശിയും ബഹ്റൈൻ പ്രവാസിയുമായ അദ്ഹം പറഞ്ഞു. മാത്രമല്ല പ്രളയത്തിൽ മുങ്ങിയ വീടുകൾ വൃത്തിയാക്കാൻ തങ്ങളുടെ മേഖലയിൽ സന്നദ്ധ പ്രവർത്തകർ എത്തിയെങ്കിലും ചില വീടുകൾ മാത്രമാണ് അവർ വൃത്തിയാക്കിയതെന്നും നിരവധി പ്രവാസികളുടെ ഭവനങ്ങളെ അവഗണിച്ചതായും അദ്ദേഹം പറഞ്ഞു. അതിനാൽ തങ്ങൾ തൊഴിലാളികളെ നിർത്തി വീട് വൃത്തിയാക്കുകയായിരുന്നു.
ഇതുവരെ 75000രൂപ ചെലവായി. ഇതിനുപുറമെ ഇനിയും നല്ലൊരു സംഖ്യ വേണമെന്നതാണ് അവസ്ഥ. മാത്രമല്ല ഗൃഹോപകരണങ്ങളെല്ലാം നശിച്ചു. പാത്രങ്ങളും വസ്ത്രങ്ങളും ഒഴുകിപ്പോയി. വീടിന് വേണ്ട സാധനങ്ങളെല്ലാം ഇനി വാങ്ങേണ്ട അവസ്ഥയാണ്. അതിനൊപ്പം തങ്ങൾക്ക് ഗവൺമെൻറിെൻറ സഹായ പ്രവർത്തനങ്ങൾ കിട്ടുന്ന കാര്യവും ഉറപ്പാക്കണം. പ്രവാസി വീടുകളോട് ചില സന്നദ്ധ പ്രവർത്തകർ അവഗണന കാട്ടിയത് പ്രവാസിയായ തന്നെയും തെൻറ കുടുംബത്തെയും വേദനിപ്പിച്ചതായും പ്രളയത്തിൽ എല്ലാം നഷ്ടമായിട്ടും മറ്റുള്ള വേർതിരിവുകൾ ഉണ്ടാകാൻ പാടില്ലാത്തതാണെന്നും അദ്ഹം ചൂണ്ടിക്കാട്ടി. പ്രളയത്തിൽ വീട് മുങ്ങിയപ്പോൾ നേവി ഉദ്യോഗസ്ഥർ എത്തിയാണ് അദ്ഹമിെൻറ വീട്ടുകാരെ രക്ഷപ്പെടുത്തിയത്.
നഷ്ടമേറെ, വീട്ടുകാർ രക്ഷപ്പെട്ടത് ഏറെ കഷ്ടപ്പെട്ട് മനാമ: എറണാകുളം ശ്രീമൂലനഗരം സ്വദേശിയും ബഹ്റൈൻ പ്രവാസിയുമായ മത്തായിക്ക് നാട്ടിലെ പ്രളയത്തെ കുറിച്ച് പറയാൻ ഏറെ. തെൻറ വീട്ടുകാർക്ക് പ്രളയത്തിൽ മുങ്ങിയ വീട്ടിൽ നിന്ന് രണ്ടുകിലോമീറ്റർ അകലെയുള്ള ബന്ധുവീട്ടിലേക്ക് വെള്ളത്തിലൂടെ കഷ്ടപ്പെട്ട് നടന്നുപോകേണ്ടി വന്നു. ശരീരത്തിെൻറ പകുതിവരെ വെള്ളമായിരുന്നു പലയിടങ്ങളിലും. വീടിെൻറ അകത്ത് വെള്ളം കയറി ഏറെ സാധനങ്ങൾ നശിച്ചു. കിണറും മലിനമായി. വെള്ളം ഇറങ്ങിയപ്പോൾ പാമ്പിെൻറ ശല്ല്യവും രൂക്ഷമായി. രണ്ട് മൂർഖൻ പാമ്പുകളെ വീടിെൻറ മുന്നിൽ നിന്ന് സന്നദ്ധ പ്രവർത്തകർ പിടികൂടിയിരുന്നു. സന്നദ്ധ പ്രവർത്തകർ കിണർ ശുചീകരിക്കുകയും ചെയ്തു.
ജോൺസെൻറ വീട്ടുസാധനങ്ങളെല്ലാം നശിച്ചു; കാറും ബൈക്കുകളും നശിച്ചു
മനാമ: പത്തനംതിട്ട റാന്നി കീക്കോഴൂർ സ്വദേശിയും ബഹ്റൈൻ പ്രവാസിയുമായ ജോൺസൻ ടി ജേക്കബ്ബിെൻറ വീട്ടിലെ സാധനങ്ങൾ നശിക്കുകയും വീട്ടിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന കാറും ബൈക്കുകളും കേടാകുകയും ചെയ്തു. പാത്രങ്ങളും വസ്ത്രങ്ങളുമെല്ലാം നശിച്ചു. വീട് വൃത്തിയാക്കാനും സ്വന്തം കൈയിലെ പണം ചെലവാക്കേണ്ടി വന്നു. സന്നദ്ധ പ്രവർത്തകരിൽ പലരും തങ്ങളുടെ വീടുകളിലേക്ക് സഹായ പ്രവർത്തനങ്ങളുമായി എത്തിയിട്ടില്ല.
പ്രവാസികളുടെ വീടുകളിലേക്ക് സഹായ പ്രവർത്തനങ്ങൾ നൽകാൻ കേരളത്തിലെ സാമൂഹിക പ്രവർത്തകർ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.
സച്ചിെൻറ വീട് ഒരുവശം താഴ്ന്നു; കനത്ത നാശനഷ്ടം
മനാമ: തൃശൂർ എടത്തുരുത്തി മുനയംദ്വീപ് സ്വദേശിയും ബഹ്റൈൻ െഎ.വൈ.സി.സി പ്രവർത്തകനുമായ സച്ചിെൻറ വീടിന് പ്രളയാനന്തരം കനത്ത നാശനഷ്ടങ്ങൾ സംഭവിച്ചു. വീടിെൻറ ഒരുവശം താഴെക്ക് താഴ്ന്നതായും നിലം പൊളിഞ്ഞതായും സച്ചിൻ പറയുന്നു. ഇപ്പോൾ വീടിനകത്ത് മുേട്ടാളം ചെളിയാണുള്ളത്. സാധാരണ രീതിയിൽ മഴ കൂടുതൽ പെയ്താലും വീടിനടുത്തൊന്നും വെള്ളം കയറാറില്ല.
എന്നാൽ സമീപത്തുള്ള പുഴയുടെ ബണ്ടുപൊട്ടിയതിനെ തുടർന്നുള്ള വെള്ളമാണ് വീട്ടിനകത്തേക്ക് കയറിയത്. വീട്ടുകാർ ഒരു ബന്ധുവീടിൽ അഭയം തേടുകയായിരുന്നു. എന്നാൽ അടുത്ത ദിവസം ആ പ്രദേശത്തും വെള്ളം കയറിയ സാഹചര്യത്തിൽ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറി. വീട് അപകടത്തിലാണങ്കിലും അവിടെ താമസിക്കുകയല്ലാതെ മറ്റ് നിവർത്തിയില്ലെന്നും സച്ചിൻ പറയുന്നു. സാധനങ്ങളും സമ്പാദ്യങ്ങളും എല്ലാം നഷ്ടമായി. പ്രവാസ ലോകത്തിരുന്ന് നഷ്ടങ്ങളെ കുറിച്ച് പറയുേമ്പാൾ സച്ചിെൻറ വേദന വർധിക്കുകയാണ്.
വെള്ളം പിൻവലിഞ്ഞപ്പോൾ ഉമർഫാറൂഖിെൻറ വീട്ടിൽ അമ്പതോളം പാമ്പുകൾ
മനാമ: വളാേഞ്ചരി ഇരുമ്പുളിയം 10 ാം വാർഡിലെ തെൻറ വീട് വെള്ളത്തിൽ മുങ്ങിയതായും ഭിത്തികൾക്ക് വിള്ളൽ വീണത് ഉൾപ്പെടെയുള്ള കനത്ത നാശനഷ്ടങ്ങൾ ഉണ്ടായതായും ബഹ്റൈൻ പ്രവാസി ഉമർഫാറൂഖ് പറഞ്ഞു. ഒരുനില രണ്ട് ദിവസത്തോളം വെള്ളത്തിനടിയിലായിരുന്നു. പ്രദേശത്തെ യുവാക്കളാണ് തെൻറ വീട്ടുകാരെ രക്ഷപ്പെടുത്തിയത്. തുടർന്ന് വീട്ടുകാരെ ബന്ധുവീട്ടിലാക്കി. തുടർന്ന് വെള്ളം പിൻവലിഞ്ഞപ്പോൾ പ്രദേശത്തെ യുവാക്കളുടെ നേതൃത്വത്തിൽ വീട് വൃത്തിയാക്കി വരികയാണ്. ശുചീകരണത്തിനിടയിൽ ഇതുവരെ വീട്ടിൽ നിന്ന് 50 ഒാളം പാമ്പുകളെ പിടികൂടിയതായും ഉമർഫാറൂഖ് പറഞ്ഞു. ഗൃഹോപകരണങ്ങളും വസ്ത്രങ്ങളും ഫർണീച്ചറുകളും എല്ലാം വെള്ളത്തിൽ നശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.