മനാമ: എല്ലാ ദുരിതങ്ങളും പെെട്ടന്ന് മാറി പ്രിയപ്പെട്ട നാട് പഴയതുപോലെ ആകണേയെന്ന പ്രാർഥനയിലാണ് ബഹ്റൈനിലെ മലയാളികൾ. എല്ലാ ജില്ലകളിലെയും പ്രവാസികളും നാട്ടിലെ ഉറ്റവരെയും സാമൂഹിക പ്രവർത്തകരെയും എല്ലാം ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നു. അതിനിടെ ബഹ്റൈനിലുള്ള മണി ട്രാൻസ്ഫർ എക്സ്ചേഞ്ചുകൾ വഴി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സാധാരണക്കാരായ പ്രവാസികളിൽ പലരും പണം അയച്ച് തുടങ്ങിയിട്ടുണ്ട്. കേരളത്തിലെ കാലവർഷക്കെടുതിയും അതിെൻറ ഭാഗമായ കനത്ത നാശനഷ്ടങ്ങളും കണക്കിലെടുത്ത് ബഹ്റൈനിലെ പ്രധാനപ്പെട്ട മലയാളി സംഘടനകൾ തങ്ങളുടെ ഒാണം, ഇൗദ് ആഘോഷ പരിപാടികൾ മാറ്റിവെച്ചതായി അറിയിച്ചിട്ടു
ണ്ട്. ബഹ്‌റൈൻ കേരളീയ സമാജം ആഗസ്റ്റ് 31 വരെയുള്ള ഒാണം^ഇൗദ് ആഘോഷ പരിപാടികൾ റദ്ദാക്കിയതായി വാർത്തകുറിപ്പിൽ അറിയിച്ചു.
പ്രോഗ്രസീവ് പാനലിെൻറ ഒാണാഘോഷ പരിപാടികൾ മാറ്റിവെച്ച് തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുമെന്ന് അറിയിച്ചിരുന്നു.
സിംസ്, സബർമതി തുടങ്ങിയ സംഘടനകളും പരിപാടികൾ റദ്ദാക്കിയിട്ടുണ്ട്. ആഘോഷങ്ങൾക്കുള്ള പണം കേരളത്തിെൻറ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നൽകുമെന്നും വിവിധ സംഘടനകൾ അറിയിച്ചു. ഇൗ പ്രഖ്യാപനത്തെ പ്രവാസിസമൂഹം വ്യാപകമായി സ്വാഗതം ചെയ്തിട്ടുണ്ട്.
‘പടവ്’ പ്രവർത്തകർ സ്വരൂപിച്ച വസ്ത്രങ്ങൾ അയക്കും
മനാമ: ബഹ്റൈനിലെ പടവ് കുടുംബവേദി സംഘടിപ്പിച്ച പുതിയതും ഉപയോഗിച്ചതുമായ വസ്ത്രങ്ങൾ കേരളത്തിലെ വെള്ളപ്പൊക്ക ദുരിദാശ്വാസ കേന്ദ്രത്തിലേക്ക് അയക്കാൻ തയ്യാറായതായി അറിയിച്ചിട്ടുണ്ട്. ഫേസ് ബുക്ക് കൂട്ടായ്മയായ ബഹ്‌റൈൻ ഡിഫറൻൻറ് തിങ്കേഴ്‌സുമായി സഹകരിച്ചാണ് പടവ് കുടുംബവേദി സാധനങ്ങൾ നാട്ടിൽ എത്തിക്കുന്നത് കുട്ടികളുടെയും മുതിർന്നവരുടെയും വസ്ത്രങ്ങൾ, ബ്ലാങ്കറ്റ്, കമ്പിളി ഉടുപ്പുകൾ മുതലായവ ഇതിൽ ഉൾപ്പെടും ഏകദേശം 500 കിലോഗ്രാമോളം തൂക്കം വരുന്ന സാധനങ്ങൾ ശനിയാഴ്ച ബഹ്റൈനിൽ നിന്ന് കേരളത്തിലേക്ക് അയമെന്ന് പടവ് ജനറൽ സെക്രട്ടറി ഷജീർ തിരുവനന്തപുരം അറിയിച്ചു.
സഹായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി വാട്ട്സാപ്പ് ഗ്രൂപ്പുകൾ
മനാമ: ബഹ്‌റൈൻ മലയാളി സാമൂഹിക പ്രവർത്തകരുടെ വാട്ട്സാപ്പ് ഗ്രൂപ്പുകളിൽ കേരളവുമായി ബന്ധപ്പെട്ട ദുരിതാശ്വാസ പ്രവർത്തന അറിയിപ്പുകളാണ് ഇപ്പോൾ പോസ്റ്റുകളായും ഷെയറുകളായും നിറയുന്നതും. വിവിധ രാഷ്ട്രീയ, സംഘടനകളിലുള്ളവരെല്ലാം ഇപ്പോൾ ഒരേ മനസോടെയാണ് വാട്ട്സാപ്പുകളിൽ തങ്ങളുടെ ഇൗ വിഷയത്തിലുള്ള പ്രതികരണങ്ങളും അടിയന്തിരമായി ഇടപെടേണ്ട സാഹചര്യങ്ങളെ കുറിച്ചുമെല്ലാം പങ്കുവെക്കുന്നത്. കാതങ്ങൾ അകലെയാണങ്കിലും സഹായം നൽകാനുള്ള സന്നദ്ധത ഉണ്ടെങ്കിൽ അത് ഞൊടിയിടയിൽ ലക്ഷ്യത്തിൽ എത്തിക്കാമെന്നും ഇൗ ഗ്രൂപ്പുകൾ തെളിയിക്കുന്നുണ്ട്. നാട്ടിൽ സഹായം ആവശ്യപ്പെടുന്നവരെ കുറിച്ചുള്ള വിവരങ്ങൾ, അവർക്ക് സഹായം ലഭിക്കാവുന്ന വ്യക്തികൾ, സംഘടനകൾ, ആഫീസുകൾ, അടിയന്തിര സഹായം ലഭിക്കുന്ന കേന്ദ്രങ്ങൾ, ദുരിതാശ്വാസ ക്യാമ്പുകൾ എന്നിവയെ കുറിച്ചെല്ലാം വിശദമായ വിവരങ്ങൾ ബഹ്റൈനിലെ പ്രമുഖ മലയാളി വാട്ട്സാപ്പ് ഗ്രൂപ്പുകളിൽ കൂടി പ്രവഹിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.