മനാമ: ഖത്തര്‍ സമുദ്രാതിര്ത്തിയില്നിന്നടക്കം മീന്‍പിടിക്കാന്‍ ബഹ്റൈനികള്‍ക്ക് അനുമതി നല്‍കണമെന്ന് പണ്ഡിതന്മാര് ഒപ്പുവെച്ച പ്രസ്താവനയില്‍ ഖത്തര്‍ അധികൃതരോട് ആവശ്യപ്പെട്ടു. ഉപജീവനത്തിന് നിര്‍ണയിച്ചിട്ടുള്ള മാര്‍ഗമാണ് കടലില്‍നിന്നുള്ള മീന്‍പിടിത്തം.
ജി.സി.സി രാഷ്ട്രങ്ങള്ക്കടിയിലുള്ള സമുദ്രാതിര്‍ത്തി മുഴുവന്‍ ജി.സി.സി രാഷ്ട്രങ്ങളില്‍നിന്നുള്ള മീന്‍പിടിത്തക്കാര്‍ക്ക് മുന്നില്‍ തുറന്നിടുന്ന രീതിയാണ് നേരത്തേ പിന്തുടര്ന്ന് പോന്നിട്ടുള്ളത്. ഖത്തരികള്‍ക്കും യു.എ.ഇക്കാര്‍ക്കും ബഹ്റൈന്‍ സമുദ്രാതിര്‍ത്തിയില്‍ മീന്‍പിടിത്തത്തിന് അനുവാദം നല്‍കാറുണ്ട്.
കഴിഞ്ഞ കാലങ്ങളിലും ഇപ്പോഴും മത്സ്യബന്ധനത്തിലൂടെ ധാരാളം ബഹ്റൈനി കുടുംബങ്ങള്‍ ജീവിച്ചുപോരുന്നുണ്ട്. ഖത്തര്‍ മീന്‍പിടിത്തക്കാരോട് അനുഭാവപൂര്‍വമായ നിലപാടാണ് ബഹ്റൈന്‍ കൈക്കൊള്ളുന്നത്.
എന്നാല്‍, ഖത്തറിെൻറ ഭാഗത്തുനിന്നും ബഹ്റൈന്‍ മീന്‍പിടിത്തക്കാര്‍ക്ക് കടുത്ത പ്രയാസങ്ങളാണ് ഏല്‍ക്കേണ്ടി വന്നിട്ടുള്ളതെന്നും അതിനാല്‍ സാഹോദര്യത്തിെൻറയും വിട്ടുവീഴ്ചയുടെയും രീതി സ്വീകരിക്കാന്‍ ഖത്തര്‍ മുന്നോട്ടു വരണമെന്നും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
ശൈഖ് മജീദ് അല്‍ അസ്ഫൂര്, ഡോ. ഹിഷാം ഹുസൈന് റാഷിദ്, ശൈഖ് അഹ്മദ് അല്‍ മഖൂദര്, സയ്യിദ് ഷബര്‍ അല്‍ അലവി, ശൈഖ് അലി മുഹമ്മദ് മതര്‍, ജമീല്‍ അല്‍ മുസല്ലി, ഷബിര്‍ ഹുസൈന് അല്‍ ബൂരി, ശൈഖ് അഹ്മദ് ബിന്‍ മുത്ലഖ് അല്‍ തവാദി, യാസിര്‍ സയ്യിദ് മുഹ്സിന് അസ്സാരി, ശൈഖ് സാമി യൂസുഫ് അസ്സഈദ്, ശൈഖ് മുഹമ്മദ് അബ്ദുല്‍ വഹാബ് അല്‍ മഹ്മൂദ് എന്നിവരാണ് പ്രസ്താവനയില്‍ ഒപ്പുവെച്ചിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.