മനാമ: ബഹ്റൈനിൽ ഇനി മുതൽ മൊബൈൽ കണക്ഷൻ എടുക്കണമെങ്കിൽ വിരലടയാളം രേഖപ്പെടുത്തണം. ഇത് പ്രീ പെയ്ഡ്, പോസ്റ്റ് പെയ്ഡ് കണക്ഷനുകൾക്ക് ബാധകമാണ്. മതിയായ രേഖകൾക്ക് പുറമെയാണ് വിരലടയാളം രേഖപ്പെടുത്തേണ്ടതെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റി (ട്രാ) അധികൃതർ വ്യക്തമാക്കി. ഇത് ഇൻഫർമേഷൻ ആൻറ് ഇ^ഗവൺമെൻറ് അതോറിറ്റി (െഎ.ജി.എ) പരിേശാധിക്കും. ഒരു െഎ.ഡി ഉപയോഗിച്ച് എടുക്കാവുന്ന കണക്ഷനുകളുടെ എണ്ണവും ‘ട്രാ’ പരിമിതപ്പെടുത്തിയിട്ടുണ്ട്. ഇനിമുതൽ ഒരു െഎ.ഡി ഉപയോഗിച്ച് 10 കണക്ഷനിൽ കൂടുതൽ (പ്രീ പെയ്ഡ്) എടുക്കാനാകില്ല. പത്തിൽ കൂടുതൽ കണക്ഷനുകളുള്ളവർ അധിക നമ്പറുകൾ മറ്റൊരു െഎ.ഡിയിലേക്ക് മാറ്റാനായി സേവനദാതാക്കളുമായി ബന്ധെപ്പടണം.
വിരലടയാളം രേഖപ്പെടുത്തുന്നതോടെ വ്യാജ രേഖകൾ സമർപ്പിച്ച് പോസ്റ്റ് പെയ്ഡ് കണക്ഷനും ഉപകരണങ്ങളും വാങ്ങി തട്ടിപ്പ് നടത്തുന്ന പ്രവണത അവസാനിക്കുമെന്നാണ് കരുതുന്നത്. നഷ്ടപ്പെട്ട പാസ്പോർട്ടും സി.പി.ആറും മറ്റും ഉപയോഗിച്ച് ഇത്തരം കണക്ഷനുകൾ എടുത്ത് തട്ടിപ്പ് നടത്തുന്ന പ്രവണത നേരത്തെ വൻതോതിൽ റിപ്പോർട്ട് ചെയ്തിരുന്നു. ആ സമയത്ത് ‘ട്രാ’യെ സമീപിച്ച മലയാളി സാമൂഹിക പ്രവർത്തകർ ഉൾപ്പെടെയുള്ളവർ ഇത്തരം തട്ടിപ്പ് തടയാൻ കണക്ഷൻ എടുക്കുന്ന വേളയിൽ വിരലടയാളം രേഖപ്പെടുത്തൽ മാത്രമാണ് പോംവഴിയെന്ന് നിർദേശിച്ചിരുന്നു.
ഓരോ മൊബൈല്‍ സേവന ദാതാക്കളും വിരലടയാളം അടക്കമുള്ള രേഖകള്‍ ഉപഭോക്താക്കളില്‍ നിന്ന് ശേഖരിക്കുന്നതിനാവശ്യമായ സംവിധാനമുണ്ടാക്കണം. ഉപഭോക്താക്കള്‍ വഞ്ചിക്കപ്പെടാതിരിക്കുന്നതിനായി 2016 മുതൽ ട്രാ ബോധവത്കരണം നടത്തുന്നുണ്ട്. അത് കൂടുതല്‍ ശക്തമാക്കുന്നതിനും തീരുമാനിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.