മനാമ: കക്ഷിയിൽനിന്ന് പണം തട്ടിയെടുത്ത കേസിൽ അഭിഭാഷക റിമാൻഡിൽ. ക്രിമിനൽ കേസുമായി ബന്ധപ്പെട്ട് അടക്കാനുള്ള പണമാണ് ഇവർ കൈവശപ്പെടുത്തിയത്. നാശനഷ്ടങ്ങൾ വരുത്തിയതുമായി ബന്ധപ്പെട്ട കേസിൽ 8000 ദീനാർ എതിർകക്ഷിക്ക് നൽകാൻ വിധി വന്നതിന്റെ സാഹചര്യത്തിൽ ഈ സംഖ്യയാണ് വാദി അഭിഭാഷകയെ ഏൽപിച്ചിരുന്നത്. എന്നാൽ, സംഖ്യകക്ഷിക്ക് നൽകാതെ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റുകയായിരുന്നു. ഇതിൽ 4000 ത്തോളം ദീനാർ അവർ വിവിധ ആവശ്യങ്ങൾക്കായി ചെലവഴിക്കുകയും ചെയ്തിരുന്നു. ഈ മാസം 31ന് മൂന്നാം ക്രിമിനൽ കോടതി കേസിൽ വിധി പ്രസ്താവം നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.