പുഷ്പ–ഫല പ്രദര്‍ശനത്തിന് ശനിയാഴ്​ച തുടക്കമാകും

മനാമ: രാജ്യത്തി​​െൻറ 46 ാമത് ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് നടത്തുന്ന പുഷ്പ^ഫല പ്രദര്‍ശനത്തിന് ശനിയാഴ്​ച തുടക്കമാവുമെന്ന് പൊതുമരാമത്ത്-മുനിസിപ്പല്‍-നഗരാസൂത്രണ കാര്യ മന്ത്രാലയത്തിലെ കാര്‍ഷിക-സമുദ്ര സമ്പദ് വിഭാഗം അറിയിച്ചു. സമുദ്ര സമ്പദ് വിഭാഗം അണ്ടര്‍ സെക്രട്ടറി ശൈഖ് ഖലീഫ ബിന്‍ ഈസ ആല്‍ഖലീഫയുടെ രക്ഷാധികാരത്തില്‍ ഹൂറത് ആലിയില്‍ നടക്കുന്ന പ്രദര്‍ശനത്തില്‍ 20 ഓളം സ്​റ്റാളുകള്‍ ഒരുക്കും. പുഷ്​പ^ഫല മേഖലയിൽ പ്രവര്‍ത്തിക്കുന്ന വിവിധ സ്ഥാപനങ്ങള്‍ അണിനിരക്കുന്ന പ്രദര്‍ശനത്തില്‍ ലോകത്തി​​െൻറ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ചെടികൾ എത്തിക്കുന്നുണ്ട്​. ഇത്​ 10 ആഴ്ച നീളും. പരിപാടിയിൽ മുന്‍ വര്‍ഷത്തേക്കാള്‍ കൂടുതല്‍ സന്ദര്‍ശകർ എത്തുമെന്ന് കരുതുന്നതായി സംഘാടകര്‍ പറഞ്ഞു. ഒൗദ്യോഗിക കണക്കുപ്രകാരം വര്‍ഷം തോറും ഏഴ് ദശലക്ഷം പൂക്കളാണ് രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്നത്. ആഭ്യന്തരമായി കൂടുതല്‍ പൂക്കള്‍ ഉല്‍പാദിപ്പിച്ച് ഇറക്കുമതി കുറക്കാൻ പ്രദര്‍ശനം ലക്ഷ്യം വെക്കുന്നു. രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് മൂന്ന് വരെയാണ്​ പ്രദര്‍ശനം നടക്കുക.

Tags:    
News Summary - fest-bahrain-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.