മനാമ: ബഹ്റൈനിലെ എറണാകുളം നിവാസികളുടെ കൂട്ടായ്മയായ ‘ഫെഡ് ബഹ്റൈൻ’ ഈ വർഷത്തെ ഓണാഘോഷം ഒക്ടോബർ 10ന് നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു. സൽമാനിയയിലുള്ള കെ സിറ്റി ഓഡിറ്റോറിയമാണ് ആഘോഷവേദി.ലോക കേരള സഭാംഗം സുബൈർ കണ്ണൂർ ഓണാഘോഷം ഔപചാരികമായി ഉദ്ഘാടനം ചെയ്യും. ഫെഡ് പ്രസിഡന്റ് സ്റ്റീവൻസൺ മെൻഡീസിന്റെ അധ്യക്ഷതയിൽ ബി.എം.സി ഹാളിൽ ചേർന്ന യോഗത്തിലാണ് ഓണാഘോഷ പരിപാടികൾക്ക് അന്തിമരൂപമായത്. ജനറൽ സെക്രട്ടറി സുനിൽ ബാബു സ്വാഗതം ആശംസിച്ചു.
ഓണാഘോഷ കമ്മിറ്റിയുടെ ജനറൽ കൺവീനറായ ക്ലോഡി ജോഷി പരിപാടിയെക്കുറിച്ച് വിശദീകരിച്ചു. വിവിധ കലാപരിപാടികളോടും വിഭവസമൃദ്ധമായ ഓണസദ്യയോടും കൂടിയാണ് ആഘോഷം നടത്താൻ തീരുമാനിച്ചിരിക്കുന്നത്. ഫെഡ് ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത്, ലേഡീസ് വിങ് പ്രസിഡന്റ് നിക്സി ജെഫിൻ, സെക്രട്ടറി ജിഷ്ന രഞ്ജിത്, വൈസ് പ്രസിഡന്റ് ഡെന്നി ജെയിംസ്, മെംബർഷിപ് സെക്രട്ടറി ജയേഷ് ജയൻ എന്നിവർ ഓണപ്പരിപാടിയുടെ വിജയത്തിനായി ആശംസകൾ അറിയിച്ചു.ഓണസദ്യ കോഓഡിനേറ്റർ ബിനു ശിവൻ, ഗെയിംസ് കോഓഡിനേറ്റർമാരായ ക്രിസ്റ്റോഫർ ഐസക്, കൂപ്പൺ കോഓഡിനേറ്റർമാരായ രഞ്ജിത് രാജു, ജയകൃഷ്ണൻ എന്നിവരും പരിപാടികൾക്ക് നേതൃത്വം നൽകും. കൂടാതെ, കോർ ഗ്രൂപ് അംഗങ്ങളായ ബിനോയ്, ജിതേഷ് അജ്മൽ, സുനിൽ തോമസ്, ഹരിദാസ് എന്നിവരും യോഗത്തിൽ സന്നിഹിതരായി പരിപാടിക്ക് ആശംസകൾ നേർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.