പി.വി. വർഗീസ് തെൻറ തോട്ടത്തിന് മുന്നിൽ
മനാമ: നാടിെൻറ ഒാർമത്തണലൊരുക്കി ബഹ്റൈനിൽ പച്ചപ്പ് വിരിയിച്ച പി.വി. വർഗീസ് പ്രവാസത്തിന് വിട പറയാൻ ഒരുങ്ങുന്നു. ജോലി ചെയ്യുന്ന സ്ഥാപനത്തിനോട് ചേർന്ന 60 സെൻറ് ഉപ്പുമണ്ണിൽ വിവിധ തരത്തിലുള്ള കാർഷിക വിളകൾ നട്ടുവളർത്തി പ്രവാസ ലോകത്ത് അത്ഭുതമായ അദ്ദേഹം കാൽനൂറ്റാണ്ടിേലറെ നീണ്ട പ്രവാസത്തിനാണ് വിട നൽകുന്നത്. ഇൗമാസം പകുതിയോടെ അദ്ദേഹം നാട്ടിലേക്ക് മടങ്ങും.
ബഹ്റൈൻ പ്രവാസികൾക്കിടയിൽ വർഗീസച്ചായൻ എന്നറിയപ്പെടുന്ന പി.വി. വർഗീസ് വ്യത്യസ്തമായൊരു പാത വെട്ടിത്തുറന്നാണ് പ്രവാസലോകത്ത് വ്യക്തിമുദ്ര പതിപ്പിച്ചത്. ആർക്കും വേണ്ടാതെ കിടന്നിരുന്ന ഉപ്പുമണ്ണിനെയാണ് അദ്ദേഹം തോട്ടമാക്കി മാറ്റിയത്. മരുഭൂമി നാട്ടിൽ ഇത്രയും പച്ചപ്പും കാർഷിക വിളകളുമുള്ള സ്ഥലം പ്രവാസികൾക്ക് അത്ഭുതമാണ്. എന്നാൽ, ഇൗ തോട്ടം അണിയിച്ചൊരുക്കാൻ അദ്ദേഹം നടത്തിയ പ്രയത്നം ചെറുതല്ല. നല്ല മണ്ണും വളവും ഇറക്കി ഉപ്പുമണ്ണിനെ വളക്കൂറുള്ള സ്ഥലമാക്കി മാറ്റിയെടുക്കാൻ അദ്ദേഹം ഏറെ അധ്വാനിച്ചു. അതിെൻറ ഫലമാണ് ഇന്ന് കാണുന്ന മനോഹരമായ തോട്ടം. എറണാകുളം മൂവാറ്റുപുഴക്കടുത്ത് മണ്ണൂർ സ്വദേശിയായ പി.വി. വർഗീസ് 26 വർഷം മുമ്പാണ് ബഹ്റൈനിൽ എത്തിയത്. അൽ ദസ്മ ബേക്കറിയുടെ ജനറൽ സൂപ്പർവൈസറായ ഇദ്ദേഹത്തിെൻറ കൃഷിയിലുള്ള താൽപര്യം തിരിച്ചറിഞ്ഞാണ് ഉടമ സ്ഥലം വിട്ടുകൊടുത്തത്. അങ്ങനെ 10 വർഷം മുമ്പ് ഇവിടെ കൃഷി ഇറക്കി.
ഇൗന്തപ്പനയും മാവും മുന്തിരിയും ഫാഷൻ ഫ്രൂട്ടും മാതള നാരകവും കരിമ്പും ഞാവലും അത്തിയും ബദാമും ഒലിവും പപ്പായയുമെല്ലാം ഇവിടെയുണ്ട്. ഒൗഷധച്ചെടികളായ കറ്റാർ വാഴ, തുളസി, ചെമ്പരത്തി, പനിക്കൂർക്ക, നിത്യകല്യാണി, റോസ്, മുല്ല, അശോക ചെത്തി എന്നിവയും ഇൗ തോട്ടത്തിൽ വളരുന്നു. സീസണനുസരിച്ച് തക്കാളി, പച്ചമുളക്, കാന്താരി, വഴുതന, വെണ്ട, വാഴ, ചീര, കോളിഫ്ലവർ, കോവൽ, പാവൽ, പയർ എന്നിവയും കൃഷി ചെയ്യുന്നുണ്ട്. 40ലധികം ഇൗന്തപ്പനകളാണ് ഇവിടെയുള്ളത്.
ബഹ്റൈനിലെ വിവിധ സ്കൂളുകളിൽനിന്നുള്ള വിദ്യാർഥികളും അധ്യാപകരും ഇവിടെ കൃഷി പഠിക്കാൻ എത്താറുണ്ട്. പള്ളികളിലും മദ്റസകളിലും ക്ലബുകളിലുമെല്ലാം കൃഷിയെക്കുറിച്ച് ക്ലാസെടുക്കാനും അദ്ദേഹം സമയം കണ്ടെത്തുന്നു. ബഹ്റൈൻ കേരള സമാജത്തിെൻറ ഗാർഡൻ ക്ലബിലും അംഗമായ പി.വി. വർഗീസ് കഴിഞ്ഞ വർഷത്തെ മികച്ച വിദേശ കർഷകനുള്ള കേരള സർക്കാറിെൻറ അവാർഡിനും അർഹനായി. ജോലിക്കും കൃഷിക്കുമൊപ്പം ജീവകാരുണ്യ പ്രവർത്തനത്തിനും അദ്ദേഹം സമയം കണ്ടെത്തി. കോവിഡ് പ്രതിസന്ധി രൂക്ഷമായ നാളുകളിൽ നാട്ടിലേക്ക് തിരിച്ചുപോകുന്നവർക്ക് ടിക്കറ്റ് നൽകിയും പ്രയാസപ്പെടുന്നവർക്ക് കിറ്റുകൾ നൽകിയും അദ്ദേഹം സഹായ രംഗത്തുണ്ടായിരുന്നു. സൽമാനിയ മെഡിക്കൽ േകാംപ്ലക്സ് രക്തബാങ്കിൽ 40ഒാളം തവണ രക്തദാനം നടത്തിയതും അദ്ദേഹത്തിെൻറ പ്രത്യേകതയാണ്. കഴിഞ്ഞ ദിവസം സഹപ്രവർത്തകർ അദ്ദേഹത്തിന് യാത്രയയപ്പ് നൽകി. തിരിച്ചു നാട്ടിൽ എത്തിയാലും കൃഷി തുടരാനാണ് അദ്ദേഹത്തിെൻറ തീരുമാനം. അതിനായുള്ള പദ്ധതികളും മനസ്സിൽ തയാറാക്കിയാണ് അദ്ദേഹം മടങ്ങുന്നത്. ഏലിയാമ്മ വർഗീസാണ് ഇദ്ദേഹത്തിെൻറ ഭാര്യ. മൂത്ത മകൻ ജിജി ബഹ്റൈനിൽ ജോലി ചെയ്യുകയാണ്. ഇളയമകൻ ജീമോൻ നാട്ടിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.