ഐ.സി.എഫ് ഉംറ സംഘത്തിന് നാഷണൽ ഭാരവാഹികളുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകിയപ്പോൾ
Posted On
date_range Updated On
date_range ഐ.സി.എഫ് ഉംറ സംഘത്തിന് യാത്രയയപ്പ്
മനാമ: ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്) ബഹ്റൈൻ ഉംറ സർവിസിന് കീഴിലുള്ള ഉംറ സംഘത്തിന് യാത്രയയപ്പ് നൽകി. ശമീർ സഖാഫിയുടെ നേതൃത്വത്തിൽ 44 അംഗ സംഘമാണ് മനാമയിൽനിന്ന് യാത്ര പുറപ്പെട്ടത്. ഐ.സി.എഫ് ബഹ്റൈൻ നാഷണൽ പ്രസിഡന്‍റ് കെ.കെ. അബൂബക്കർ ലത്വീഫി, ഫിനാൻസ് -മീഡിയ സെക്രട്ടറി ഫൈസൽ ചെറുവണ്ണൂർ, അസീസ് കാസർകോട്, ഹംസ എന്നിവർ നേതൃത്വം നൽകി. അടുത്ത ഉംറ സർവിസിന് സംഘം സെപ്റ്റംബർ 17, ഒക്ടോബർ 15 തീയതികളിൽ യാത്ര തിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.