റഫീഖ് പുളിക്കൂലിന് നൽകിയ യാത്രയയപ്പിൽനിന്ന്

റഫീഖ് പുളിക്കൂലിന് യാത്രയയപ്പ്

മനാമ: നീണ്ട മൂന്ന് പതിറ്റാണ്ടുകാലത്തെ ബഹ്‌റൈൻ പ്രവാസ ജീവിതം അവസാനിപ്പിച്ച് ജന്മനാട്ടിലേക്ക് മടങ്ങുന്ന കെ.എം.സി.സി വടകര മണ്ഡലം ട്രഷറർ റഫീഖ് പുളിക്കൂലിന് ബഹ്‌റൈൻ കെ.എം.സി.സി വടകര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. ബഹ്‌റൈൻ കെ.എം.സി.സി വടകര മണ്ഡലം ആക്ടിംഗ് പ്രസിഡന്റ്‌ ഹനീഫ വെള്ളികുളങ്ങര അധ്യക്ഷത വഹിച്ച ചടങ്ങിൽ, സംസ്ഥാന ജനറൽ സെക്രട്ടറി ഷംസുദ്ദീൻ വെള്ളിക്കുളങ്ങര റഫീഖ് പുളിക്കൂലിന് മൊമെൻ്റോ നൽകി ആദരിച്ചു. കോഴിക്കോട് ജില്ല പ്രസിഡൻ്റ് ഷാജഹാൻ പരപ്പൻപൊയിൽ അദ്ദേഹത്തെ പൊന്നാട അണിയിച്ചു.

വളരെ സൗമ്യനായ പെരുമാറ്റത്തിലൂടെയും, ഏത് പ്രതിസന്ധി ഘട്ടങ്ങളെയും പുഞ്ചിരിയോടെ നേരിട്ടും സംഘടനയുടെ പ്രവർത്തനങ്ങളിൽ എന്നും വേറിട്ട വഴി വെട്ടിത്തെളിച്ച വ്യക്തിത്വമായിരുന്നു റഫീഖ് പുളിക്കൂലെന്ന് ചടങ്ങിൽ പങ്കെടുത്ത നേതാക്കൾ അനുസ്മരിച്ചു. സംസ്ഥാന സെക്രട്ടറി ഫൈസൽ കോട്ടപ്പള്ളി, ജില്ലാ ജനറൽ സെക്രട്ടറി ഇസ്ഹാഖ്, ജില്ലാ സെക്രട്ടറി മുനീർ ഒഞ്ചിയം, മുൻ ജില്ലാ ജനറൽ സെക്രട്ടറി അഷ്റഫ് അഴിയൂർ, മുൻ ജില്ലാ സെക്രട്ടറി മൂസ ഹാജി ഫദീല, എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. മണ്ഡലം ഓർഗനൈസിങ് സെക്രട്ടറി ഹാഫിസ് വള്ളിക്കാട് സ്വാഗതവും മണ്ഡലം വൈസ് പ്രസിഡന്റ്‌ ഹുസൈൻ വടകര നന്ദിയും രേഖപ്പെടുത്തി.

Tags:    
News Summary - Farewell to Rafiq Pulikool

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.