ബഹ്റൈൻ പ്രവാസം അവസാനിപ്പിക്കുന്ന ഫ്ലോറിൻസ് മത്തയാസിന് കെ.സി.എ നൽകിയ യാത്രയയപ്പ്
മനാമ: 63 വർഷത്തെ ബഹ്റൈൻ പ്രവാസജീവിതം പൂർത്തിയാക്കി അമേരിക്കയിലേക്ക് യാത്രയാകുന്ന പ്രസിദ്ധ സാമൂഹികപ്രവർത്തക ഫ്ലോറിൻസ് മത്തയാസിന് കേരള കാത്തലിക് അസോസിയേഷൻ യാത്രയയപ്പ് നൽകി. കെ.സി.എയിൽ നടന്ന യോഗത്തിൽ ബഹ്റൈൻ കേരളസമാജം, കേരള കാത്തലിക് അസോസിയേഷൻ, യുനൈറ്റഡ് പാരന്റ്സ് പാനൽ എന്നീ സംഘടനകൾ മെമന്റോ നൽകി ആദരിച്ചു.
കെ.സി.എ പ്രസിഡന്റ് നിത്യൻ തോമസ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി വിനു ക്രിസ്റ്റി സ്വാഗതം പറഞ്ഞു. കെ.സി.എ കോർ ഗ്രൂപ് ചെയർമാൻ എബ്രഹാം ജോൺ നന്ദി പറഞ്ഞു.
യു.പി.പി നൽകിയ യാത്രയയപ്പ്
ബഹ്റൈൻ കേരളീയ സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള, ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, മുതിർന്ന മാധ്യമപ്രവർത്തകൻ സോമൻ ബേബി, ക്യാൻസർ ഗ്രൂപ്പ് ചെയർമാൻ ഡോക്ടർ പി. വി. ചെറിയാൻ, ഐ.സി.ആർ.എഫ് അഡ്വൈസർ അരുൾദാസ് തോമസ് എന്നിവർ ഫ്ലോറിൻസ് മത്തയാസിന്റെ സാമൂഹജക പ്രവർത്തനങ്ങളെ മുക്തകണ്ഠം പ്രശംസിച്ചു.
തന്റെ പ്രവാസജീവിതാനുഭവങ്ങളെക്കുറിച്ച് ഫ്ലോറിൻസ് മത്തയാസ് സദസ്സിനോട് സംവദിച്ചു. കെ.സി.എ മുൻ പ്രസിഡന്റ് ജെയിംസ് ജോൺ, ബഹ്റൈൻ കേരളീയസമാജം അസി. ജനറൽ സെക്രട്ടറി വർഗീസ് ജോസഫ്, കെ.ജി. ദേവരാജ്, ബിജു ജോർജ്, ഹരീഷ് നായർ, ജവാദ് പാഷാ, സയ്യിദ് ഹനീഫ്, അനിൽ യു കെ,അൻവർ ശൂരനാട്,സലാം നിലമ്പൂർ, ജോർജ് മാത്യു, തോമസ് ഫിലിപ്പ്, അജി ജോർജ്, തോമസ് എന്നിവർ സംബന്ധിച്ചു.
മനാമ: ഫ്ലോറിന് മത്തയാസിന് നൽകിയ യാത്രയയപ്പ് സംഗമത്തില്‍ യു.പി.പി ഭാരവാഹിയായ ബിജു ജോർജ് ഉപഹാരം നല്കി ആദരിച്ചു. യു.പി.പി ചെയര്മാന് എബ്രഹാം ജോണ്‍, ഹരീഷ് നായര്‍, തോമസ് ഫിലിപ്പ് എന്നിവര്‍ സംസാരിച്ചു. ബഹ്റൈന്‍ കേരളീയ സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള, ഡോക്ടര്‍ പി.വി. ചെറിയാന്, സോമന് ബേബി, അന്‍വര്‍ ശൂരനാട്, അജി ജോർജ്, ജവാദ് പാഷ, മത്തായി, ജോർജ് എന്നിവര്‍ സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.