ബഹ്‌റൈൻ ഗ്രാൻഡ് പ്രീ മത്സരങ്ങൾ റദ്ദാക്കി

മനാമ: പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യം മുൻനിർത്തി ഏപ്രിൽ മാസത്തിൽ നടക്കേണ്ടിയിരുന്ന ബഹ്‌റൈൻ, സൗദി അറേബ്യൻ ഗ്രാൻഡ് പ്രീ മത്സരങ്ങൾ റദ്ദാക്കിയതായി ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഫോർമുല 1, ഇന്‍റർനാഷണൽ ഓട്ടോമൊബൈൽ ഫെഡറേഷൻ (എഫ്.ഐ.എ), പ്രാദേശിക സംഘാടകർ എന്നിവർ ചേർന്ന് നടത്തിയ ചർച്ചകൾക്കൊടുവിലാണ് ഈ സുപ്രധാന തീരുമാനം.

ബഹ്‌റൈൻ, സൗദി അറേബ്യ ഗ്രാൻഡ് പ്രീ മത്സരങ്ങൾക്കൊപ്പം നിശ്ചയിച്ചിരുന്ന ഫോർമുല 2, ഫോർമുല 3, എഫ് 1 അക്കാദമി റൗണ്ടുകളും റദ്ദാക്കിയിട്ടുണ്ട്. ഏപ്രിലിൽ ഈ മത്സരങ്ങൾക്ക് പകരം മറ്റ് വേദികളിൽ മത്സരങ്ങൾ സംഘടിപ്പിക്കേണ്ടതില്ലെന്നും അധികൃതർ തീരുമാനിച്ചു. ഇത് പ്രയാസകരമായ തീരുമാനമാണെന്നും നിലവിലെ സാഹചര്യത്തിൽ സുരക്ഷക്കും സമാധാനത്തിനുമാണ് പ്രഥമ പരിഗണനയെന്നും ഫോർമുല 1 സി.ഇ.ഒ സ്റ്റിഫാനോ ഡൊമെനിക്കാലി പറഞ്ഞു.

കായിക ആസ്വാദകരുടെ സുരക്ഷക്കാണ് തങ്ങൾ എപ്പോഴും മുൻഗണന നൽകുന്നതെന്നും മേഖലയിൽ എത്രയും വേഗം സമാധാനവും സ്ഥിരതയും തിരിച്ചുവരുമെന്ന് പ്രത്യാശിക്കുന്നതായും എഫ്.ഐ.എ പ്രസിഡന്‍റ് മുഹമ്മദ് ബിൻ സുലൈമും വ്യക്തമാക്കി. 

Tags:    
News Summary - Bahrain Grand Prix cancelled

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.