മനാമ: 'ഇഞ്ചിക്കല്‍' എന്ന ചുരുക്കപ്പേരില്‍ മലയാളികള്‍ക്കിടയില്‍ സുപരിചിതനായ അഷ്റഫ് ഇഞ്ചിക്കല്‍ പ്രവാസം നിർത്തി നാട്ടിലേക്ക് യാത്ര തിരിക്കുന്നു. 1977 ജൂലൈ 27ന് ബഹ്റൈനിലെത്തിയ ഇദ്ദേഹം മനാമയിലെ ഹര്മസ് ട്രേഡിങ് എന്ന സ്ഥാപനത്തില്‍ 28 വര്‍ഷം സെയിൽസ്മാനായും അക്കൗണ്ടൻറായും മാനേജറായും തുടര്‍ന്ന് 16 വര്‍ഷം അല്‍ ഇഖ്ലാസ് ഡോക്യുമെൻറ്സ് ക്ലിയറന്‍സ് ഓഫിസിലും ജോലി ചെയ്തു.
പ്രവാസ ജീവിതത്തിനിടെ ഒട്ടേറെ സാമൂഹിക, സാംസ്കാരിക പ്രവർത്തനങ്ങളിൽ ഇദ്ദേഹം പങ്കാളിയായി. 1980ല്‍ ബഹ്റൈന്‍ കേരള സുന്നി ജമാഅത്ത് രൂപവത്കരിച്ച ശേഷം 1984ല്‍ സംഘടനയുടെ നാഷനല്‍ ഓഫിസ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചു.
ബഹ്റൈന്‍ കേരള സുന്നി ജമാഅത്ത് ഐ.സി.എഫ് എന്ന പേര് സ്വീകരിച്ച് പ്രവര്‍ത്തിക്കുമ്പോള്‍ സംഘടനയുടെ സര്‍വിസ് വിഭാഗം സെക്രട്ടറിയായി. കഷ്ടപ്പെടുന്ന നിരവധി ആളുകള്‍ക്ക് ജോലി ശരിയാക്കിയും ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായഹസ്തം നീട്ടിയും കാരുണ്യപ്രവര്‍ത്തന രംഗത്ത് നിരന്തരം പ്രവര്‍ത്തിച്ചതിെൻറ ചാരിതാര്‍ഥ്യവുമായാണ് ഇദ്ദേഹം ബഹ്റൈനോട് വിടപറയുന്നത്. പത്ര മാധ്യമങ്ങളിൽ ലേഖനങ്ങളെഴുതിയും അദ്ദേഹം ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.
കണ്ണൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനമായ അല്മഖറിെൻറ ബഹ്റൈന്‍ കമ്മിറ്റിയുടെ പ്രവർത്തനങ്ങളിലും അദ്ദേഹം മുൻപന്തിയിൽ ഉണ്ടായിരുന്നു. കാസര്‍കോട് ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന സഅദിയ്യ സ്ഥാപനത്തിെൻറ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു.
പ്രതിസന്ധികളും പ്രതിബന്ധങ്ങളും പ്രവര്‍ത്തനത്തിെൻറ ഭാഗമാണെന്ന് അദ്ദേഹം പറയുന്നു. ഈ സമയങ്ങളിലൊക്കെ ശുഭപ്രതീക്ഷയോടെ മുന്നേറിയാല്‍ എല്ലാം നമുക്ക് അനുകൂലമായി മാറും. 44 വര്‍ഷത്തെ പ്രവാസ ജീവിതത്തിനൊടുവിൽ നിറഞ്ഞ സംതൃപ്തിയോടെയാണ് ബഹ്റൈനോട് വിടപറയുന്നതെന്നും ഇദ്ദേഹം പറഞ്ഞു. ഭാര്യയും മൂന്നു മക്കളും അടങ്ങിയതാണ് ഇദ്ദേഹത്തിെൻറ കുടുംബം. 33 വര്‍ഷം ബഹ്റൈനില്‍ കുടുംബത്തോടൊപ്പം താമസിക്കാന്‍ കഴിഞ്ഞതും വലിയ അനുഗ്രഹമായി ഇദ്ദേഹം കരുതുന്നു.
മതസൗഹാര്‍ദത്തിനും വിശാലമനസ്കതക്കും വലിയ പ്രാധാന്യം നല്കുന്ന ഈ രാജ്യത്തെ ജനങ്ങളില്‍ നിന്ന് വലിയ പാഠങ്ങള്‍ നമുക്ക് പകര്‍ത്താനുണ്ടെന്നും ഇദ്ദേഹം പറഞ്ഞു. മേയ് 31നാണ് നാട്ടിലേക്ക് യാത്രതിരിക്കുന്നത്. 28ന് രാത്രി 8.30നു ഐ.സി.എഫിെൻറ ആഭിമുഖ്യത്തിൽ ഇദ്ദേഹത്തിന് ഓൺലൈനിൽ യാത്രയയപ്പ് ഒരുക്കിയിട്ടുണ്ട്. അഷ്റഫുമായി ബന്ധപ്പെടാൻ 33835311 എന്ന നമ്പറിൽ വിളിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.