മുസ്തഫ തിരൂരിന് യാത്രയയപ്പ് നൽകിയപ്പോൾ
മനാമ: നീണ്ട 37 വർഷം ഒരേ സ്പോൺസറുടെ കീഴിൽ, ബഹ്റൈനിലെ ഒരു അറബി വീട്ടിൽ ജോലി ചെയ്ത തിരൂർ സ്വദേശി മുസ്തഫ പവിഴദ്വീപിലെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങി. കെ.എം.സി.സി ബഹ്റൈൻ തിരൂർ മണ്ഡലം വർക്കിങ് കമ്മിറ്റി അംഗവും കെ.എം.സി.സി ബഹ്റൈൻ സനാബിസ് ഏരിയ സീനിയർ ഭാരവാഹിയുമായ മുസ്തഫക്ക് കെ.എം.സി.സി ബഹ്റൈൻ മലപ്പുറം ജില്ല കമ്മിറ്റിയും തിരൂർ മണ്ഡലം കമ്മിറ്റിയും സംയുക്തമായി യാത്രയയപ്പ് നൽകി.
ഒഴിവ് സമയങ്ങളിൽ കെ.എം.സി.സി, സമസ്ത സംഘടനകളിൽ പ്രവർത്തിച്ചിരുന്ന മുസ്തഫ കാരുണ്യപ്രവർത്തനത്തിൽ സജീവമായിരുന്നു. യാത്രയയപ്പ് കെ.എം.സി.സി ബഹ്റൈൻ മലപ്പുറം ജില്ല ആക്ടിങ് പ്രസിഡന്റ് ഷാഫി കോട്ടക്കൽ ഉദ്ഘാടനം ചെയ്തു. മലപ്പുറം ജില്ല ജനറൽ സെക്രട്ടറി അലി അക്ബർ സാഹിബ്, ജില്ല ഓർഗനൈസിങ് സെക്രട്ടറി റിയാസ് ഒളവട്ടൂർ, തിരൂർ മണ്ഡലം ട്രഷറർ ജാസിർ കന്മനം, ജില്ല ഭാരവാഹികളായ മുജീബ് മലപ്പുറം, മഅറൂഫ് ആലുങ്ങൽ എന്നിവർ സംസാരിച്ചു.
തിരൂർ മണ്ഡലം ഭാരവാഹികളായ താജു ചെമ്പ്ര, ശംസുദ്ദീൻ കുറ്റൂർ എന്നിവർ സംബന്ധിച്ചു. ഷബീറലി കക്കോവ് പ്രാർഥന നിർവഹിച്ചു. തിരൂർ മണ്ഡലം പ്രസിഡന്റ് അഷ്റഫ് കുന്നത്ത് പറമ്പിൽ അധ്യക്ഷത വഹിച്ചു. തിരൂർ മണ്ഡലം ജനറൽ സെക്രട്ടറി എം. മൗസൽ മൂപ്പൻ ചെമ്പ്ര, മണ്ഡലം സെക്രട്ടറി ഹുനൈസ് മാങ്ങാട്ടിരി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.