ഡോ. ജോർജ് മാത്യുവിന് നൽകിയ യാത്രയയപ്പ്
മനാമ: സാമൂഹിക പ്രവർത്തകനും വ്യവസായിയുമായ ഡോ. ജോർജ് മാത്യുവിനും പത്നി അന്നമ്മ ജോർജിനും സുഹൃത്തുക്കളും അഭ്യുദയകാംക്ഷികളും ചേർന്ന് യാത്രയയപ്പ് നൽകി. 41 വർഷമായി ബഹ്റൈനിലെ രാഷ്ട്രീയ, സാമൂഹിക, സാമുദായിക, സാംസ്കാരിക, വ്യവസായിക രംഗങ്ങളിൽ അദ്ദേഹം കാഴ്ചവെച്ച സമാനതകളില്ലാത്ത സേവനം ശ്രദ്ധേയമായിരുന്നുവെന്ന് പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. ഡോ. ജോർജ് മാത്യു ചോയ്സ് അഡ്വൈർടൈസിങ് മാനേജിങ് ഡയറക്ടറായിരുന്നു. അന്നമ്മ ജോർജ് അവാലി ഹോസ്പിറ്റൽ, സൽമാനിയ ഹോസ്പിറ്റൽ നഴ്സായി സേവനമനുഷ്ഠിച്ചിരുന്നു.
ഇന്ത്യൻ ഡിലൈറ്റ്സിൽ നടന്ന യാത്രയയപ്പ് സമ്മേളനത്തിൽ സി.പി. വർഗീസ് അധ്യക്ഷത വഹിച്ചു. ഷിബു ചെറിയാൻ സ്വാഗതം പറഞ്ഞു. അലക്സ് ബേബി യോഗം നിയന്ത്രിച്ചു. എൻ.കെ. മാത്യു, പി.വി. രാധ കൃഷ്ണപിള്ള, ഡോ. പി.വി. ചെറിയാൻ, സോമൻ ബേബി, ജേക്കബ് മാത്യു, കെ.എം. ചെറിയാൻ, ജോർജ് കുട്ടി, ബഷീർ അമ്പലായി, എബ്രഹാം ജോൺ, വിൻസെന്റ് ജോൺ, റിച്ചി കളത്തുരേത്ത്, രാജു കല്ലുംപുറം എന്നിവർ ആശംസകളറിയിച്ചു, എബി കുരുവിള യോഗത്തിനു നന്ദി പറഞ്ഞു.
സന്തോഷ് ഡാനിയേൽ, ജിജു വർഗീസ്, ജ്യോതിഷ് പണിക്കർ, അജിത് കുമാർ കെ.എം (കുടുംബ സൗഹൃദവേദി), ബിനു കുന്നന്താനം എന്നിവർ പൊന്നാടയണിയിച്ചു. അലക്സ് ബേബി, എബി കുരുവിള, റെജി അലക്സ്, സി.പി. വർഗീസ്, ഷിബു ചെറിയാൻ, റിച്ചി കളത്തുരേത്ത്, എൻ.കെ. മാത്യു, വിൻസെന്റ് ജോൺ, സന്തോഷ് ഡാനിയേൽ എന്നിവർ ഉപഹാരം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.