ഫാദര്‍ പോള്‍ മാത്യുവിന് യാത്രയയപ്പ് നല്‍കി

മനാമ: ബഹ്‌റൈൻ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിന്റെ വികാരിയായും പ്രസിഡന്റായും ഒരു വര്‍ഷമായി സേവനം അനുഷ്ടിച്ച ഫാ. പോള്‍ മാത്യുവിന് ഇടവക യാത്രയയപ്പ് നല്‍കി. കത്തീഡ്രല്‍ സഹ വികാരി ഫാ. സുനില്‍ കുര്യന്‍ ബേബിയുടെ അദ്ധ്യക്ഷതയില്‍ കൂടിയ യാത്രയയപ്പ് സമ്മേളനത്തിന് ഇടവക സെക്രട്ടറി ജേക്കബ് പി. മാത്യൂ സ്വാഗതം ആശംസിച്ചു.

ബഹ്‌റൈൻ സി.എസ്.ഐ സൗത്ത് കേരളാ ഡയോസിസ് ദേവാലയവികാരി റവ. അനൂപ് സാം മുഖ്യാതിഥി ആയിരുന്നു. മലങ്കര ഓര്‍ത്തഡോക്സ് സണ്ടേസ്കൂള്‍ അഡ്മിനിസ്ട്രേറ്റർ ഫാ. ജോബ് സാം മാത്യൂ, ഇടവകസെക്രട്ടറി ബെന്നി വർക്കി എന്നിവര്‍ ആശംസകള്‍ അ​‍ര്‍പ്പിച്ചു.ഇടവകയുടെ ഉപഹാരം സ്വീകരിച്ച് ഫാ. പോള്‍ മാത്യു ഇടവക ജനങ്ങളോട് ഉള്ള നന്ദിയും സ്നേഹവും അറിയിച്ചു.കത്തീഡ്രല്‍ ട്രസ്റ്റി ജീസന്‍ ജോര്‍ജ്ജ് നന്ദി പറഞ്ഞു.

Tags:    
News Summary - farewell- bahrain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.