മനാമ: ബഹ്റൈനിൽ വിമാനമിറങ്ങി മുഹറഖ് ഭാഗത്തേക്ക് വരുേമ്പാൾ ആരും ശ്രദ്ധിക്കുന്ന പരുന്ത് പ്രതിമ നീക്കാനുള്ള ശ്രമം തടഞ്ഞു. പൊതുമരാമത്ത്, മുനിസിപ്പാലിറ്റികാര്യ, നഗരാസൂത്രണ മന്ത്രാലയത്തിെൻറ പ്രതിമ നീക്കാനുള്ള പദ്ധതിയാണ് മുഹറഖ് മുനിസിപ്പൽ കൗൺസിൽ തള്ളിയത്. 36 വർഷം മുമ്പാണ് രാജ്യത്തിെൻറ അടയാളമായി മാറിയ പ്രതിമ സ്ഥാപിക്കുന്നത്.
മുനിസിപ്പൽ കൗൺസിൽ ഏകകണ്ഠമായാണ് തീരുമാനമെടുത്തത്. റോഡ് വികസനമുണ്ടാകുേമ്പാൾ പ്രതിമ മാറ്റിസ്ഥാപിക്കുന്നതിനോട് വിയോജിപ്പില്ലെന്ന് കൗൺസിലർമാർ അറിയിച്ചു. നേരത്തെ, പരുന്ത് പ്രതിമ മാറ്റി പകരം ബഹ്റൈനി ആർടിസ്റ്റായ ഇബ്രാഹിം അൽ സഅദ് രൂപകൽപന ചെയ്ത അറബിക് കാലിഗ്രാഫിയുടെ ശൈലിയിലുള്ള ശിൽപം സ്ഥാപിക്കുമെന്ന് കാണിച്ച് കൗൺസിലിന് ബഹ്റൈൻ അതോറിറ്റി ഫോർ കൾചർ ആൻറ് ആൻറിക്വിറ്റീസ് അധികൃതർ കത്തയച്ചിരുന്നു.എന്നാൽ, പുതിയ ശിൽപം മറ്റൊരിടത്ത് സ്ഥാപിക്കുന്നതാകും ഉചിതമെന്ന് മുനിസിപ്പൽ കൗൺസിലർമാർ അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.