മനാമ: രാജ്യത്തെ പ്രധാന ടെലിഫോൺ കമ്പനിയായ ‘സെയിൻ ബഹ്റൈൻ’ ഉപഭോക്താക്കളോട് ‘വാട്ട്സാപ്പ്’ വഴി പ്രചരിക്കുന്ന വ്യാജ സന്ദേശങ്ങളെ കരുതിയിരിക്കണമെന്ന് അറിയിച്ചു. ഉപഭോക്താവ് വിജയിയായതായും അതിെൻറ അടിസ്ഥാനത്തിൽ പണം ലഭിക്കുന്നതിന് സി.പി.ആർ നമ്പരും സ്വകാര്യ വിവരങ്ങളും നൽകണമെന്ന് ആവശ്യപ്പെട്ട അറിയിപ്പുകളാണ് എത്തുന്നത്. ഇത്തരം സന്ദേശങ്ങൾ എത്തുേമ്പാൾ കൃത്യമായ പരിശോധന നടത്താനും സ്ഥിരീകരണം നടത്താനും ഉപഭോക്താക്കൾ തയ്യാറാകണമെന്നും െസയിൻ ബഹ്റൈൻ വ്യക്തമാക്കി.
50 മുതൽ 20,000 ദിനാർ വരെ തുക സമ്മാനം നേടിയതായും വാട്ട്സാപ്പ് വെരിഫിക്കേഷൻ കോഡും സി.പി.ആർ നമ്പരും നൽകാനും തുടർന്ന് െസയിൻ പ്രധാന ഒാഫീസിൽ നിന്നും പണം നേരിട്ട് വാങ്ങണമെന്നുമാണ് പ്രചരിക്കുന്ന വ്യാജ സന്ദേശങ്ങളുടെ ഉള്ളടക്കം. ഇത്തരം തട്ടിപ്പ് സന്ദേശങ്ങൾ വന്നാൽ െസയിൻ ബഹ്റൈനിലേക്ക് 107 എന്ന നമ്പരിലോ, ബഹ്റൈൻ സൈബർ ക്രൈം ഡയറക്ടേറ്റിലോ അടിയന്തിരമായി 992 എന്ന നമ്പരിലോ ബന്ധപ്പെടേണ്ടതാണെന്നും അധികൃതർ അറിയിച്ചു. ഹോട്ട്ലൈൻ നമ്പർ: 80008008.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.