മനാമ: വ്യാജ പരസ്യങ്ങളിലൂടെ ആളുകളെ ആകർഷിച്ച് വൻതുക തട്ടിയെടുക്കുന്നവർക്കെതിരെ മുന്നറിയിപ്പുമായി അഴിമതി വിരുദ്ധ, സാമ്പത്തിക, ഇലക്ട്രോണിക് സെക്യൂരിറ്റി ജനറൽ ഡയറക്ടറേറ്റ്. ട്രേഡിങ്, ഇൻവെസ്റ്റ് കമ്പനികൾ എന്ന പേരിൽ സാമൂഹിക മാധ്യമങ്ങളിലൂടെയും മറ്റും പരസ്യം നൽകിയാണ് തട്ടിപ്പുകാരുടെ പ്രവർത്തനം. ഇലക്ട്രോണിക് ലിങ്കിൽ ക്ലിക്ക് ചെയ്ത് ഫോറം പൂരിപ്പിച്ച് നൽകണമെന്നാണ് തട്ടിപ്പുകാർ ആവശ്യപ്പെടുന്നത്.
വ്യക്തിഗത വിവരങ്ങളാണ് ഇതിൽ ചേർക്കേണ്ടത്. ഇത്തരം വിവരങ്ങൾ തട്ടിപ്പുകാരുടെ കൈയിൽ എത്തിയാൽ തട്ടിപ്പിന് ഇരയാകും. സെൻട്രൽ ബാങ്ക് ഒാഫ് ബഹ്റൈെൻറ ലൈസൻസ് ഇല്ലാത്ത ധനകാര്യ സ്ഥാപനങ്ങളിലോ കമ്പനിയിലോ നിക്ഷേപം നടത്തുന്നത് ഒഴിവാക്കണമെന്ന് ജനറൽ ഡയറക്ടറേറ്റ് ആവശ്യപ്പെട്ടു. സാമ്പത്തിക ഇടപാടുകളിൽ ജാഗ്രത പുലർത്തണം. ലൈസൻസുള്ള ധനകാര്യ സ്ഥാപനങ്ങളുടെ വിവരങ്ങൾ സെൻട്രൽ ബാങ്ക് ഒാഫ് ബഹ്റൈെൻറ വെബ്സൈറ്റിൽ ലഭ്യമാണ്. പൗരൻമാരും പ്രവാസികളും ഇക്കാര്യം ഉറപ്പ് വരുത്തണമെന്നും ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.