മനാമ: ബഹ്റൈനിലെ ആദ്യ ‘ഫ്രാഞ്ചൈസി ആൻറ് ഡൈൻ എക്സ്പോ’ നവംബർ എട്ട്, ഒമ്പത് തിയതികളിൽ ക്രൗൺ പ്ലാസ ഹോട്ടലിൽ നടക്കും. കാപിറ്റൽ ഗവർണർ ശൈഖ് ഹിഷാം ബിൻ അബ്ദുറഹ്മാൻ ആൽ ഖലീഫയുടെ രക്ഷാകർതൃത്വത്തിലാണ് പരിപാടി നടക്കുകയെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ‘നിങ്ങളുടെ സാന്നിധ്യം മിഡിൽ ഇൗസ്റ്റ് വിപണിയിലും പ്രകടമാക്കുക’ എന്ന തലക്കെട്ടിലാണ് എക്സ്പോ നടക്കുന്നത്. വ്യാപാരരംഗത്തെ പുതിയ അവസരങ്ങൾക്കും, പരിശീലനത്തിനും, പരസ്പമുള്ള ബന്ധം സ്ഥാപിക്കാനും, ഉൽപന്നങ്ങളും സേവനങ്ങളും പരിചയപ്പെടുത്താനും ഇത് വഴിയൊരുക്കുമെന്ന് സഹ സംഘാടകരായ ‘ക്വിക് മീഡിയ സൊല്യൂഷൻസ്’, ‘മിഡിൽ ഇൗസ്റ്റ് ആൻറ് നോർത്ത് ആഫ്രിക്ക ഫ്രാഞ്ചൈസി അസോസിയേഷൻ’ ഭാരവാഹികൾ പറഞ്ഞു. മിഡിൽ ഇൗസ്റ്റ്, വടക്കൻ ആഫ്രിക്കൻ രാജ്യങ്ങളിലെ ഫ്രാഞ്ചൈസി മേഖല അതിദ്രുതം വളരുകയാണെന്ന് അസോസിയേഷൻ സ്ഥാപകനായ ഡോ.ഖാലിദ് അൽ ഷറഫ പറഞ്ഞു. ഇൗ മേഖലയിൽ 27ശതമാനം വാർഷിക വളർച്ചാനിരക്കാണ് രേഖപ്പെടുത്തുന്നത്. മേഖലയിലെയും ലോകത്തിെൻറ വിവിധ ഭാഗങ്ങളിലുമുള്ള വ്യവസായികൾ ഒത്തുചേരുന്ന പരിപാടിയായി ഇത് മാറും.
എല്ലാ പ്രമുഖ ബ്രാൻറുകളുടെയും പങ്കാളിത്തവും നിക്ഷേപകരുടെ സജീവ സാന്നിധ്യവും ഇതിൽ പ്രതീക്ഷിക്കുന്നുണ്ട്. എകസ്പോയുടെ ലോഗോ പ്രകാശന ചടങ്ങ് കഴിഞ്ഞ ദിവസം ക്രൗൺ പ്ലാസ ഹോട്ടലിൽ നടന്നു.
കാപിറ്റൽ ഗവർണറേറ്റ് ഡെപ്യൂട്ടി ഗവർണർ ഹസൻ അൽ മദനി, ബഹ്റൈൻ ടൂറിസം ആൻറ് എക്സിബിഷൻ അതോറിറ്റിയുടെ ടൂറിസം ഫെസിലിറ്റീസ് ആൻറ് സർവീസസ് ഡയറക്ടർ ഹിഷാം അസകൻ, സംഘാടകരുടെ പ്രതിനിധികൾ തുടങ്ങിയവർ ചങ്ങിൽ പെങ്കടുത്തു.
‘തംകീൻ’ പരിപാടിയുടെ ഒൗദ്യോഗിക പാർട്ണർ ആണ്. ബഹ്റൈനിലെ എല്ലാ സംരംഭകർക്കും വളരാനുള്ള സഹായ സഹകരണങ്ങൾ ‘തംകീൻ’ നൽകുന്നതായി ചീഫ് എക്സിക്യൂട്ടിവ് ഡോ. ഇബ്രാഹിം ജനാഹി പറഞ്ഞു.
പരിപാടിയുടെ ഉദ്ദേശ ലക്ഷ്യങ്ങളെ കുറിച്ച് ‘ക്വിക് മീഡിയ സൊല്യൂഷൻസ്’ ബിസിനസ് ഡെവലപ്മെൻറ് മാനേജർ ജേക്കബ് ജിജോ ഫിലിപ് വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.