മനാമ: ഇറാനിലെ ബന്ദർ അബ്ബാസ് ശഹീദ് രാജായി തുറമുഖത്ത് നടന്ന സ്ഫോടനത്തിൽ കൊല്ലപ്പെട്ടവർക്ക് അനുശോചനവും ഐക്യദാർഢ്യവും അറിയിച്ച് ബഹ്റൈൻ.
സംഭവത്തിൽ പരിക്കേറ്റ എല്ലാവർക്കും വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.18ഓളം പേർ സംഭവത്തിൽ മരിച്ചിട്ടുണ്ട്. കൂടാതെ 700ഓളം പേർക്ക് പരിക്കേറ്റതായുമാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ടുചെയ്യുന്നത്. പലരുടെയും നില ഗുരുതരമാണ്. മരണസംഖ്യ ഇനിയും ഉയർന്നേക്കാം. തുറമുഖത്തിന്റെ ഒരു കിലോമീറ്റർ ചുറ്റളവിൽ കനത്ത നാശമാണ് ഉണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.