മനാമ: കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കൾ കൈവശം വെച്ചതിനും വ്യാപാരം നടത്തിയതിനും കവറിലെ കാലഹരണപ്പെട്ട തീയതികളിൽ മാറ്റം വരുത്തിയതിനും കടയുടമ ക്രിമിനൽ വിചാരണ നേരിടാനൊരുങ്ങുന്നു.ഭക്ഷണ പദാർഥങ്ങളുടെ നിർമാണത്തിന് ഉപയോഗിക്കുന്ന ഉൽപന്നങ്ങളിലെ ലേബലുകളിൽ ഇദ്ദേഹം കൃത്രിമം കാണിച്ചുവെന്നാണ് പബ്ലിക് പ്രോസിക്യൂഷൻ കണ്ടെത്തിയത്.
വ്യവസായ വാണിജ്യ മന്ത്രാലയത്തിന് ലഭിച്ച സൂചനയെത്തുടർന്നാണ് പരിശോധിച്ചതും കണ്ടെത്തിയതും. ഉൽപന്നങ്ങൾ സൂക്ഷിച്ചിരുന്ന വെയർഹൗസ് അടച്ചുപൂട്ടാൻ മന്ത്രാലയം ഉത്തരവിട്ടു. കാലാവധി കഴിഞ്ഞ ഉൽപന്നങ്ങൾ ഏതൊക്കെയാണെന്ന് നിർണയിക്കുന്നതിനായി, ഗോഡൗണുകളിൽ സാധനങ്ങളുടെ കണക്കെടുപ്പ് നടത്തി. വിപണിയിൽ വിൽക്കുന്ന കാലാവധി കഴിഞ്ഞ ഉൽപന്നങ്ങൾ പിൻവലിക്കുന്നതിന് ആവശ്യമായ നടപടിക്രമങ്ങൾ സ്വീകരിച്ചു. പ്രോസിക്യൂട്ടർമാർ 23 സാക്ഷികളെയാണ് വിസ്തരിച്ചത്. കാലഹരണപ്പെടൽ തീയതികൾ നീക്കംചെയ്തും പുതിയതും വ്യാജവുമായ തീയതികളുള്ള സ്റ്റിക്കറുകൾ പതിച്ചുമാണ് മാറ്റങ്ങൾ വരുത്തിയതെന്നാണ് പരിശോധിച്ച വിദഗ്ധരിലൊരാൾ പറഞ്ഞത് ബുധനാഴ്ച ലോവർ ക്രിമിനൽ കോടതിയിൽ വിചാരണ ആരംഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.