Representation Image
ബഹ്റൈനിൽ സ്ത്രീയുടെ വിരൽ കടിച്ചുമുറിച്ച പ്രവാസി വനിതക്ക് മൂന്നുവർഷം തടവ്
മനാമ: ക്ലബിൽ വെച്ചുണ്ടായ വാക്കുതർക്കത്തെത്തുടർന്ന് ഒരു സ്ത്രീയുടെ വിരൽ കടിച്ചുമുറിച്ച പ്രവാസി വനിതക്ക് മൂന്നുവർഷം തടവ്. ഈ വർഷം ഏപ്രിലിൽ ജുഫയറിലെ ഹോട്ടലിനോടുചേർന്ന ക്ലബിലാണ് സംഭവം നടന്നത്. മൊറോക്കക്കാരിയായ യുവതിയാണ് പ്രതി. വാക്കേറ്റത്തെതതുടർന്ന് പ്രതി ഇരയുടെ വിരൽ കടിച്ചെടുക്കുകയായിരുന്നു. വനിതാ സെക്യൂരിറ്റി ഗാർഡ് എത്തിയാണ് ഇരയെ രക്ഷപ്പെടുത്തിയത്.
അറ്റുപോയ വിരലുമായി ഇരയെ ആശുപത്രിയിലാക്കി. ചെറുവിരലിന്റെ ഭാഗം ഛേദിക്കപ്പെട്ടതായി മെഡിക്കൽ റിപ്പോർട്ട് വ്യക്തമാക്കി. കേസ് കോടതിയിലെത്തിയതിനെത്തുടർന്ന് പ്രതിയുടെ പങ്ക് വ്യക്തമായി. തുടർന്ന് കോടതി മൂന്ന് വർഷം തടവ് വിധിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.