????????? ?????????? ??? ??????? ????????? ?????????? ???????????? ??????? ????? ??????? ?????? ??????????????? ????????? ??? ???? ??? ???????? ?? ???? ???????? ??????????????

മനാമ: ‘അൽ ഫൻ’ ഇസ്​ലാമിക നാഗരികതയും കലയും ഉൾപ്പെട്ട ശേഖരങ്ങളുടെ പ്രദർശന ഉദ്​ഘാടനം  രാജപത്​നിയും ബഹ്​റൈൻ വനിതാ സുപ്രീം കൗൺസിൽ ചെയർപേഴ്​സണുമായ പ്രിൻസസ്​ ശൈഖ സലീഖ ബിൻ ഇബ്രാഹീം ആൽ ഖലീഫ ബഹ്​റൈൻ മ്യൂസിയത്തിൽ ഉദ്​ഘാടനം ചെയ്​തു. കുവൈത്തിൽനിന്നുള്ള ഇസ്​ലാമിക നാഗരികതയുടെ അത്യപൂർവ്വ വസ്​തുക്കളാണ്​ ശേഖരത്തിലുള്ളത്​. അൽ അത്താർ അൽ ഇസ്​ലാമിയ ഡയറക്​ടർ ജനറൽ ശൈഖ്​ ഹെസ്സ സബാഹ്​ അൽ സലേം അൽ സബാഹ്​, ബഹ്​റൈൻ അതോറിട്ടി ഫോർ കൾച്ചറൽ ആൻറ്​ ആൻറിക്വിറ്റീസ്​ പ്രസിഡൻറ്​ ശൈഖ മായ്​ ബിൻറ്​ മുഹമ്മദ്​ ആൽ ഖലീഫ എന്നിവരും ഉദ്​ഘാടന ചടങ്ങിൽ സംബന്​ധിച്ചു. മുഹറം, ഇസ്​ലാമിക് സാംസ്കാരിക പരിപാടിയുടെ ഭാഗമായാണ്​ പരിപാടി സംഘടിപ്പിക്കപ്പെട്ടത്​. അൽ അത്താർ അൽ ഇസ്​ലാമിയ, ബഹ്​റൈൻ അതോറിട്ടി ഫോർ കൾച്ചറൽ ആൻറ്​ ആൻറിക്വിറ്റീസ് എന്നിവയുടെ നേതൃത്വത്തിലാണ്​ പ്രദർശനം നടക്കുന്നത്​. ഇസ്​ലാമിക്​ പാരമ്പര്യത്തി​​െൻറ ആധികാരികതയും ഉന്നതമായ മൂല്ല്യങ്ങളും പ്രതിഫലിക്കുന്ന പ്രദർശനമാണിതെന്ന്​ പ്രിൻസസ്​ ശൈഖ സലീഖ പറഞ്ഞു. ഇസ്​ലാമിക പൈതൃകത്തെ സംരക്ഷിക്കുന്നതിൽ കുവൈത്തിൽ ഡാർ അൽഅഥർ അൽ ഇസ്ലാമിയയുടെ ശ്രമങ്ങളെ അവർ അനുമോദിച്ചു. അറബ്​ ഇസ്​ലാമിക സംസ്​ക്കാരത്തെ ഉയർത്തിപ്പിടിക്കുന്നതിൽ ബഹ്​റൈൻ വഹിക്കുന്ന സാംസ്​ക്കാരിക പ്രവർത്തനങ്ങൾ മാതൃകാപരമാണെന്നും രാജപത്​നി അഭിപ്രായപ്പെട്ടു. 

ഇതുവരെ സമാഹരിച്ചതിൽവെച്ച്​  ഇസ്​ലാമിക കലകളുടെ സമഗ്രവും വിശാലവുമായ ശേഖരങ്ങളിൽ ഒന്നാണിത്​. ഇസ്​ലാമിക രാജ്യത്തി​​െൻറ ജനനവും മക്കയിൽ നിന്ന് മദീനയിലേക്കുള്ള ഹിജ്റ വർഷം,  എ.ഡി. ഏഴാം നൂറ്റാണ്ട് മുതലുള്ള സംഭവവികാസങ്ങളെ അടയാളപ്പെടുത്തുന്ന സൂചകങ്ങളും  പ്രദർശനത്തിലുണ്ട്​. ​നൂറ്റാണ്ടുകൾക്ക്​ മുമ്പുള്ള, കല്ല്, മരം, ഗ്ലാസ്, തുണിത്തരങ്ങൾ, സെറാമിക്സ്, ലോത്ത് വർക്ക്, ആഭരണങ്ങൾ, ജ്വല്ലറി എന്നിവ ഉൾപ്പെടെയുള്ള അസംസ്കൃത വസ്തുക്കൾക്കൊണ്ട്​ നിർമ്മിക്കപ്പെട്ട കലാവസ്​തുക്കൾ  പ്രദർശനത്തിലെ ശ്രദ്ധേയ ഘടകങ്ങളാണ്​. 

കാലിഗ്രാഫും  ജ്യാമിതീയ രൂപങ്ങളും മറ്റ്​ അലങ്കാര വസ്​തുക്കളും ഇതിനൊപ്പമുണ്ട്​. അറബ് ലോകത്തെ അമൂല്യമായ ശേഖരങ്ങൾ പ്രദർശിപ്പിക്കാൻ അവസരം ലഭിച്ചതിന്​ രാജപത്​നി നന്ദി അറിയിച്ചു. ‘മുഹറക്ക്​^ഇസ്​ലാമിക്​ സംസ്​ക്കാരത്തി​​െൻറ തലസ്ഥാനം’ സാംസ്​ക്കാരിക പരിപാടികളുടെ ഇൗ വർഷത്തെ തുടക്കം എന്ന നിലയിലാണ്​ ഇൗ പ്രദർശനവും നടക്കുന്നത്​. കുവൈത്തിലുള്ള ശൈഖ് നസീർ അൽ സബാഹ് അൽ അഹ്മദ് അൽ സബാഹ്, ശൈഖ ഹെസ്സ സാബാ അൽ സലീം അൽ സബാ എന്നിവരുടെ ശേഖരമാണ്​ ബഹ്​റൈനിൽ പ്രദർശിപ്പിക്കുന്നത്​. 

Tags:    
News Summary - exhibition-bahrain-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.