ഇന്ത്യൻ സ്കൂൾ പ്ലാറ്റിനം ജൂബിലി ബാഡ്മിന്റൺ ടൂർണമെന്റ് ഉദ്ഘാടനത്തിൽ നിന്ന്
മനാമ: ഇന്ത്യൻ സ്കൂൾ പ്ലാറ്റിനം ജൂബിലി ജൂനിയർ ആൻഡ് സീനിയർ ഓപൺ ബാഡ്മിന്റൺ ടൂർണമെന്റിന് ഉജ്ജ്വല തുടക്കം. ആദ്യ ദിനത്തിൽ ആവേശകരമായ 65 മത്സരങ്ങൾ അരങ്ങേറി. ഇന്ത്യൻ സ്കൂൾ (ഐ.എസ്.ബി) ഇസാ ടൗൺ കാമ്പസിലെ ജഷന്മാൾ ഓഡിറ്റോറിയത്തിൽ ഒരുക്കിയ അന്താരാഷ്ട്ര നിലവാരമുള്ള ബാഡ്മിന്റൺ കോർട്ടിലാണ് മത്സരങ്ങൾ നടക്കുന്നത്. സ്കൂളിന്റെ ഒരു വർഷം നീണ്ടുനിൽക്കുന്ന പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന ടൂർണമെന്റിൽ 350-ലധികം കളിക്കാർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അഞ്ച് ദിവസങ്ങളിലായി 400-ലധികം മത്സരങ്ങൾ നാലു കോർട്ടുകളിലായി നടക്കും. പ്രമുഖ സ്ഥാപനമായ നാഷനൽ ട്രേഡിങ് ഹൗസാണ് മത്സരത്തിന്റെ സ്പോൺസർ. ഇന്ത്യൻ സ്കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ് ടൂർണമെന്റ് ഉദ്ഘാടനം ചെയ്തതായി പ്രഖ്യാപിച്ചു.
നാഷനൽ ട്രേഡിങ് ഹൗസ് മാനേജിങ് ഡയറക്ടർ ദിലീപ് സി. താക്കർ, ബഹ്റൈൻ നാഷനൽ ബാഡ്മിന്റൺ ടീം കോച്ച് അഹമ്മദ് അൽ ജല്ലാദ്, സ്കൂൾ സെക്രട്ടറി വി. രാജപാണ്ഡ്യൻ, വൈസ് ചെയർമാനും സ്പോർട്സ് അംഗവുമായ ഡോ. മുഹമ്മദ് ഫൈസൽ, ഫിനാൻസ് ആൻഡ് ഐ.ടി അംഗം ബോണി ജോസഫ്, പ്രിൻസിപ്പൽ വി.ആർ പളനിസ്വാമി, ജൂനിയർ വിങ് പ്രിൻസിപ്പൽ പമേല സേവ്യർ, സീനിയർ സ്കൂൾ ആൻഡ് അക്കാദമിക് അഡ്മിനിസ്ട്രേഷൻ വൈസ് പ്രിൻസിപ്പൽ ജി. സതീഷ്, ജൂനിയർ വിങ് വൈസ് പ്രിൻസിപ്പൽ പ്രിയ ലാജി, സ്റ്റാഫ് പ്രതിനിധി പാർവതി ദേവദാസ്, പ്ലാറ്റിനം ജൂബിലി കമ്മിറ്റി ജനറൽ കൺവീനർ പ്രിൻസ് എസ്. നടരാജൻ, മുൻ ഇ.സി സെക്രട്ടറി സജി ആന്റണി, മുൻ ഭരണസമിതി അംഗങ്ങളായ (സ്പോർട്സ്) രാജേഷ് എം.എൻ, അജയകൃഷ്ണൻ വി, ടൂർണമെന്റ് ഡയറക്ടർ ബിനു പാപ്പച്ചൻ, റഫറി ഷനിൽ അബ്ദുൽ റഹിം (ബാഡ്മിന്റൺ ഏഷ്യ), ജനറൽ കൺവീനർ ആദിൽ അഹമ്മദ്, കോഓഡിനേറ്റർ ബിനോജ് മാത്യു എന്നിവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.