Posted On
date_range Updated On
date_range കെ.സി.എയിൽ രാജേഷ് ചേർത്തലയുടെ സംഗീത പരിപാടി
മനാമ: പ്രശസ്ത ഒാടക്കുഴൽ വാദകനായ രാജേഷ് ചേർത്തലയുടെ സംഗീത പരിപാടി ഇൗ മാസം 29ന് രാത്രി എട്ടുമണിക്ക് കെ.സി.എ ഒാഡിറ്റോറിയത്തിൽ നടക്കും. കെ.സി.എയുടെ നേതൃത്വത്തിലുള്ള ഇൗദ് ആഘോഷങ്ങളുടെ ഭാഗമായാണ് ഇത് സംഘടിപ്പിക്കുന്നത്. കീബോർഡ് ആർടിസ്റ്റുളായ സുമേഷ്, ആനന്ദ് സൂര്യ എന്നിവരും ബഹ്റൈനിൽ നിന്നുള്ള രാജീവ് മാധവൻ, പ്രസാദ് എന്നിവരും രാജേഷിനൊപ്പം അണിചേരും. ഒാടക്കുഴലിന് പുറമെ, സാക്സഫോൺ, ക്ലാരിനെറ്റ്, പെന്നി വിസ്ൽ തുടങ്ങിയ ഉപകരണങ്ങളും വായിക്കുന്ന രാജേഷ് ചേർത്തല നിരവധി പാട്ടുകൾ ചിട്ടപ്പെടുത്തിയിട്ടുണ്ട്. ‘ബ്രീസ്’ എന്ന പേരിൽ നടക്കുന്ന പരിപാടിയിലേക്ക് പ്രവേശനം സൗജന്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.