റിഹേഴ്​സൽ ക്യാമ്പുകൾ ഒരുങ്ങി; നാടകാരവത്തിന്​ ദിനങ്ങൾ മാത്രം

മനാമ: ബഹ്​റൈനിൽ  നാലു നാടകങ്ങൾക്കായുള്ള  അണിയറ ഒരുക്കങ്ങൾ നടക്കുന്നു. ​ബഹ്‌റൈൻ കേരളീയ സമാജം  സ്​കൂൾ ഓഫ് ഡ്രാമയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പ്രൊ. നരേന്ദ്രപ്രസാദ് അനുസ്മരണ നാടക മത്സരത്തിനാണ്​ ഇവ ഒരുങ്ങുന്നത്.   പകൽവേളയിലെ ജോലിഭാരം കഴിഞ്ഞ്​ വരുന്നവർ ഏതെങ്കിലും വീടുകളിൽ ഒത്തുകൂടിയാണ്​ നാടകം റിഹേഴ്​സൽ ചെയ്യുന്നത്​. അഭിനയത്തി​​​​​െൻറ ഇടവേളകളിൽ ഒരുമിച്ചുള്ള ഭക്ഷണവും നിറഞ്ഞ സൗഹൃദവും റിഹേഴ്​സൽ ക്യാമ്പുകളെ ആവേശ ഭരിതമാക്കുന്നുണ്ട്​. 

ഓരോ  ദിവസത്തിനെയും മണ്മറഞ്ഞ നാടകപ്രതിഭകളുടെ പേരിൽ വിശേഷിപ്പിച്ചായിരിക്കും വേദികളിൽ  നാടകം അവതരിപ്പിക്കുക. ഫെബ്രുവരി നാലിന് തോപ്പിൽ ഭാസിയുടെ ‘അനുസ്മരണം പ്രഭാഷണം’ ബിജുമലയിൽ നിർവഹിക്കും. ബേബിക്കുട്ടൻ കൊയിലാണ്ടി   സംവിധാനം  ചെയ്യുന്ന  ‘എ​​​​​െൻറ പുള്ളിപ്പയ്യ്  കരയണ്’ എന്ന നാടകം നടക്കും. 

ഫെബ്രുവരി അഞ്ചിന്  എൻ.എൻ.പിള്ള അനുസ്മരണം അനിൽ നിർവഹിക്കും. അന്ന് ശശി തിരുവാങ്കുളം അവതരിപ്പിക്കുന്ന  ‘കാട്ടുമാക്കാൻ ഇപ്പോൾ കരയുന്നില്ല’- നടക്കും.  നാലാം ദിവസം  കെ ടി മുഹമ്മദ് അനുസ്മരണം പ്രഭാഷണം   ഫിറോസ്  നിർവഹിക്കും. തുടർന്ന്​   കനൽ തിയേറ്റർ  ബഹ്‌റൈൻ ചാപ്പറ്ററി​​​​​െൻറ ‘അഗ്നി വർഷ’ അരങ്ങേറും.  നാടകോൽസവത്തി​​​​​െൻറ സമാപന ദിവസം രാത്രി എട്ടിന്​ ഫലപ്രഖാപനവും  അവാർഡ് വിതരണങ്ങളും നടക്കും. 

Tags:    
News Summary - events-bahrain-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.