?????? ???????? ???????????? ???????????? ???? ??????? ????????? ????????????? ?????????? ?????? ???????? ????????????????? ??????? ????????????? ???????

പ്രതിസന്ധികളിൽ മലയാളി ബിസിനസുകാർക്ക്​  ഒപ്പമുണ്ടാകും  -‘ടീം ഷറാക്ക’

മനാമ:  മലയാളി ബിസിനസ്​ ഗ്രൂപ്പി​​െൻറ നേതൃത്വത്തിൽ ‘ടീം ഷറാക്ക’ പാനലി​​െൻറ  പ്രധാനപ്പെട്ട മൽസരാർത്ഥികൾ മലയാളി ബിസിനസ്​ കമ്യൂണിറ്റിയുമായി നടത്തിയ ആശയസംവാദം വേറിട്ട പരിപാടിയായി. മാർച്ച് 10ന് നടക്കുന്ന ചേംബർ ഓഫ് കോമേഴ്സ് തിരഞ്ഞടുപ്പി​​െൻറ പ്രചരാണാർത്ഥമാണ്​ നിലവിലെ ചേംബർ ഭരണ സമിതി ഭാരവാഹികളും സ്ഥാനാർത്ഥികളും ബഹ്റൈനിലെ മലയാളികളായ ബിസിനസ്  സമൂഹവുമായി ചർച്ച നടത്തിയത്​.  

ഗുദൈബിയ സ്വിസ് ഇൻറർനാഷനൽ ഹോട്ടലിൽ  നടന്ന പരിപാടിയിൽ 500 ഓളം മലയാളി ബിസിനസുകാർ പങ്കെടുത്തു. ബിസിനസുകാരുടെ  പരാതികളിലും  നിർദേശങ്ങളിലും കൃത്യമായ നടപടികൾ ഉണ്ടാകുമെന്ന് ഷറാക്ക പാനൽ പ്രതിനിധികൾ ഉറപ്പ് നൽകി. പരിപാടിയിൽ മുഹമ്മദ് സാജിദ് ഇസ്ഹാർ, ഇസ മുഹമ്മദ് അബ്​ദുൽ റഹ്​മാൻ, അഹമ്മദ് അബ്​ദുല്ല ബിൻ ഹിന്ദി , ഹക്കിം ഇബ്രാഹിം അൽ ഷമറി,  അഹമ്മദ് സബ അൽ സാലും, ഡോ. ലാമിയ അഹമ്മദ് മഹമുദ്, ജമാൽ അബ്​ദ​ുല്ല അൽകുഹ്​ജി, സോമൻ ബേബി, അമ്പിളികുട്ടൻ, ജോൺ ​െഎപ്പ്​, രാധാകൃഷ്​ണപിള്ള, ​െജയ്​ഫർ മൈതാനി, വർഗീസ്​ കാരക്കൽ എന്നിവരും പങ്കെടുത്തു. പരിപാടികൾക്ക്​ മലയാളി ബിസിനസുകാരായ ഡോ. ജോർജ്​ മാത്യു, അബ്​ദുൽ ജലീൽ എം.എക്​സ്​, ബഷീർ അമ്പലായി, അഡ്വ. മാധവൻ കല്ലത്ത്​, മഹമൂദ്​ മുഹമ്മദ്​ അലി, റിയാസ്​ തരിപ്പയിൽ, അഷ്​റഫ്​ മർവ, അഡ്വ. ലതീഷ്​ ഭരതൻ, ജോബിൻ ജോൺ, മുനീർ മായഞ്ചേരി, അഷ്​റഫ്​ ഫാഷൻ, രഞ്​ജിത്​, അബീർ നാസർ, മൂസഹാജി, ജേക്കബ്​ തേക്കിൻതോട്​, ശശി എലെറ്റ്​ തുടങ്ങിയവർ നേതൃത്വം നൽകി.

Tags:    
News Summary - events-bahrain-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.