വേനലിൽ തൊഴിലാളികൾക്ക്​ ആശ്വാസവുമായി മലയാളി ബിസിനസ് ഫോറം

മനാമ: മലയാളി ബിസിനസ് ഫോറം പ്രവർത്തകർ ബഹ്​റൈനിലെ വിവിധ ഭാഗങ്ങളിൽ തൊഴിലാളികൾക്ക്​ വെള്ളവും പഴവർഗങ്ങളും എത്തിച്ചു. വേനൽ കനത്ത സാഹചര്യത്തിലാണ്​ ഇൗ പദ്ധതി ആവിഷ്​കരിച്ചതെന്ന്​ ഭാരവാഹികൾ പറഞ്ഞു.  സൽമാനിയ അൽദഷ്മ ബേക്കറിക്ക്​ മുൻവശമുള്ള ഗാർഡനിലാണ്​ പരിപാടിയുടെ ഉദ്​ഘാടനം നടന്നത്. ബഷീർ അമ്പലായിയുടെ അധ്യക്ഷതയിൽ സംഘടന ചെയർമാൻ ജോർജ് മാത്യു ഉദ്​ഘാടനം ചെയ്തു.ഉദ്​ഘാടന ശേഷം 14ഒാളം കേന്ദ്രങ്ങളിൽ ഫെഡറേഷൻ അംഗങ്ങൾ വെള്ളവും പഴങ്ങളും വിതരണം ചെയ്​തു. ഉദ്​ഘാടന ചടങ്ങിൽ ഭാരവാഹികളായ മൂസ ഹാജി, സമീർ ഹംസ, കാസിം പാടത്തകായിൽ, നാസർ ടെക്സിം, മുനീസ്​, സത്യൻ പേരാമ്പ്ര, അജീഷ്, ബഷീർ, സുനിൽ കുമാർ, നാദിർ, നിബിൽ, ഖാലിദ് മൂസ, ഷാജി എന്നിവർ നേതൃത്വം നൽകി. വരും ദിവസങ്ങളിലും ഇത്​ തുടരും. എല്ലാ ദിവസവും കാലത്ത് അഞ്ചുമണി മുതൽ എട്ടു മണി വരെയും വെള്ളി, ശനി ദിവസങ്ങളിൽ കാലത്ത്​ 11വരെയുമാണ്​ വിതരണം നടത്താൻ ഉദ്ദേശിക്കുന്നത്​.

Tags:    
News Summary - events-bahrain-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.